നെടുമുടി വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് സ്പീക്കര്‍

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ബഹു. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തിലേറെയായി നെടുമുടി വേണുവുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സിനിമാ സുഹൃത്തുക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് സ്പീക്കര്‍ അറിയിച്ചു.