പകരംവെക്കാനില്ലാത്ത മഹാനടന്‍;നെടുമുടി വേണുവിന് അനുശോചനവുമായി ജയറാം

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചിച്ച് നടന്‍ ജയറാം. ഏഷ്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് വിടവാങ്ങിയതെന്ന് ജയറാം പ്രതികരിച്ചു.

ഏഷ്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ പകരംവെക്കാനില്ലാത്ത ആളാണ് അദ്ദേഹം. ആ വലിയ കലാകാരനോടൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചു. അത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്. വളരെ താളബോധമുള്ള നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹമായ വ്യക്തിത്വം. തനി കുട്ടനാട്ടുകാരനായ പച്ചയായ മനുഷ്യന്‍, മണ്ണിനെ തൊട്ടു നില്‍ക്കുന്ന ഒരു മലയാളിയാണ് അദ്ദേഹ എന്ന് ജയറാം പറഞ്ഞു.

തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.