ദ്രൗപദി തീയ്യ് (കവിത – റജീന റഹ്മാൻ മങ്കട )

ചൂതാട്ടത്തിൽ തോറ്റ് ദ്രൗപദിയെ പണയം വെച്ച പാണ്ഡവർക്കും പറയാനുണ്ടായിരുന്നു തങ്ങളുടേതായ ന്യായങ്ങൾ…

സഭാ മദ്ധ്യത്തിൽ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത ആർത്തട്ടഹസിച്ച കൗരവാദികൾക്കും പറയാനുണ്ടായിരുന്നു ന്യായങ്ങൾ..

അഞ്ച് മക്കളോടും എല്ലാം പകുത്തെടുക്കാൻ ശീലിപ്പിച്ച കുന്തീ ദേവിക്കും പറയാനുണ്ടായിരുന്നു തൻ്റെ നിസ്സഹായതയുടെ ന്യായങ്ങൾ…

അഞ്ച് കരുത്തരായ പുരുഷ കേസരികൾ പതികളായി ഉണ്ടായിട്ടും കൊട്ടാരi: സഭയിൽ സ്ത്രീത്വത്തെ അപമാനിച്ചപ്പോൾ വൃണപ്പെട്ടത് ദ്രൗപദിയുടെ ഹൃദയമായിരുന്നു.

ന്യായാന്യായങ്ങൾ ചിന്തിച്ച് പുകഞ്ഞ്
നീറാതെ ഉള്ളുരുകി കേ ണ് വിളിച്ചത് കൃഷ്ണ നെ ….

വില്ലാളിവീരനെ അരാധിച്ച പ്രണയിച്ച
ദ്രുപദപുത്രിക്ക് ലഭിച്ചതൊ അഞ്ച് സുന്ദര കേസരികളെ.
അർജുനൻ്റെ മാതാ ആപ്തവാക്യം ശിരസാവഹിച്ച
അന്ന് മുറിപ്പെട്ടതാണ് മനസ്:

പങ്കിട്ടെടുത്തത് ദേഹമെങ്കിലും ഇച്ഛയും
പ്രണയമെന്നും പാർത്ഥനോട് മാത്രം..
എന്നിട്ടും .. എന്നിട്ടുമെന്തെ തല
കുനിഞ്ഞ് പോയിരിക്കുന്നല്ലൊ പ്രാണനാഥൻ്റെ ….

ദ്രൗപദിയുടെ കണ്ണിൽ നിന്ന് പൊഴിഞ്ഞത്
നീർമണിമുത്തുകളല്ല: അഗ്നിയായിരുന്നു.
അഗ്നികണങ്ങൾ ചുട്ടെരിച്ചത് ഹസ്തിനപുരത്തെയായിരുന്നു …

എവിടെപ്പോയി യുധിഷ്ഠിരൻ്റെ ധർമ്മനിഷ്ഠയൊക്കെ?
എവിടെ പോയി ഭീമൻ്റെ കായിക ബല മൊക്കെ?
വില്ലാളിവീരനെന്ന് പുകഴ്പ്പെറ്റ അർജുനൻ്റെ
അസ്ത്രവീര്യമൊക്കെ എവടെ പോയി “?
യുവകോമളൻ മാരായ നകുല സഹദേവന്മാരുടെ
ഹൃദയ വായ്പ്പ് എവിടെ പോയി?

ദ്രൗപദി നിന്ന് കത്തുകയാണ്…
തീയിൽ കുരുത്തവൾ… അപമാനിതയായി…
ദുശ്ശാസനൻ്റെ കരങ്ങൾ ഉരിഞ്ഞു മാറ്റുന്ന
വസ്ത്ര ശകലങ്ങൾ ഉതിർന്ന് വീഴുമ്പോൾ
അവൾ പൊള്ളുകയാണ്….

രക്ഷിക്കേണ്ടവർ തോറ്റ് തലക്കുമ്പിട്ടിരിക്കുമ്പോൾ
സഭാ മദ്ധ്യത്തിൽ നഗ്നയാവേണ്ട ഗതികേടിനെ,
നിസ്സഹായതയെ ‘അവൾ പ്രാർത്ഥന കൊണ്ട് തോൽപ്പിച്ചു.”

കൃഷ്ണൻ ചേലത്തുണി അധികരിപ്പിച്ച് അമ്പരപ്പിച്ചു..
” ഇന്നും പല ഇടവഴികളിലും നാൽക്കവലകളിലും നടവഴികളിലും ഇരുട്ടിൻ്റെ മറവിലും സ്ത്രീത്വത്തെ ഉരിഞ്ഞ് കളയുന്നുണ്ട്..
ഒരു പാട് ദ്രൗപദി മാർ ഇന്നും ആളിക്കത്തുന്നുണ്ട്…
ലോകത്തെകരിച്ച് കളയാൻ തക്കവണ്ണം
ഓരോ പെണ്ണിൻ്റെയും കണ്ണിൽ നിന്ന് തീജ്വാലകൾ പടരുന്നുണ്ട്…
ഓരൊ പെണ്ണിൻ്റെയും നെഞ്ചിൽ നിന്ന് കനലുകൾ പുകയുന്നുണ്ട്….