മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് പോസിറ്റീവ്

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദുല്‍ഖര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ദുല്‍ഖര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ദിവസങ്ങള്‍ക്കുമുമ്ബാണ് നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഷൂട്ടിംഗ് നിറുത്തിവയ്ക്കുകയായിരുന്നു. നടന്‍ സുരേഷ് ഗോപിക്കും കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കെല്ലാം നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ തന്നെ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല.