കുതിക്കുന്ന സ്റ്റെൻ്റ് വിലയ്ക്ക്‌ കൂച്ച് വിലങ്ങ് വീഴും

ഹൃദ്രോഗ ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന സ്റ്റെൻ്റിന് അമിതമായി വില ഈടാക്കുന്നുവെന്ന് വ്യപക പരാതിയെ തുടർന്ന് വില നിയന്ത്രണത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. സ്റ്റെൻ്റ് നിർമ്മാണം ,വിപണനം എന്നിവയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ ജനുവരി 31ന് മുൻപ് സമർപ്പിക്കാൻ നിർമ്മാതാക്കൾക്ക് ദേശീയ ഫാർമ്മസ്യൂട്ടിക്കൽ പ്രൈസിങ്ങ്  അതോറിറ്റി  നിർദ്ദേശം നൽകി.കാലങ്ങളായി തുടരുന്ന സ്റ്റെൻ്റ് വിലയിലെ അപാകതകൾ ഈ നീക്കത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

സ്റ്റെൻ്റിന്റെ വിൽക്കാനാവുന്ന പരമാവധിവില(എം.ആർ.പി), ഡിസ്ട്രിബ്യൂട്ടർക്ക് നൽക്കുന്ന വില, റീട്ടെയിൽ വില,ആശുപത്രികൾക്ക് എന്ത് വിലക്കാണ് ലഭ്യമാക്കുന്നത് . തുടങ്ങിയ വിവരങ്ങളാണ് നിർമ്മാതാക്കൾ സമർപ്പിക്കേണ്ടത്.ഈ വിലകളിൽ എന്തങ്കിലും മാറ്റം ഉണ്ടായാൽ അതോറിറ്റിയെ അറിയിക്കേണ്ടതും കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ നൽകിക്കൊണ്ട് ഇരിക്കുകയും വേണം . ഇത്തരം വിവരങ്ങൾ ദേശീയ ഫാർമ്മസ്യൂട്ടിക്കൽ പ്രൈസിങ്ങ്  അതോറിറ്റിക്ക് നൽകാത്ത സ്റ്റെൻ്റ് നിർമ്മാതാക്കൾക്ക് എതിരെ 2013ലെ ഡ്രഗ് പ്രൈസ് ഖൺട്രോൾ ഒാർഡർ പ്രകാരം നിയമ നടപടികൾ സ്വകരിക്കും .

വിവിധ നിർമ്മാതാക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റെൻ്റിന്  ശരാശരി വില നിശ്ചയിക്കാനും രോഗികളെ ചൂഷണം ചെയ്യുന്നത് തടയാൻ കഴിയാനാകുമെന്നാണ് എൻ പി പി എ യുടെ പ്രതീക്ഷ .ഈ വിവരങ്ങൾ ഒക്കെ പൊതു ജനത്തിന് ലഭ്യമാകുന്ന വിധത്തിൽ സർക്കാർ പ്രസിധീകരിക്കുകയും ചെയ്യും.

സ്റ്റെൻ്റിനെ കഴിഞ്ഞ ഡിസംബറിൽത്തന്നെ ജീവൻ രക്ഷാ ഔഷധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ശക്തമായ വില നിയന്ത്രണത്തിന് സർക്കാ‌ർ നടപടികൾ ആരംഭിച്ചിരുന്നു.

നിർമ്മാണം തൊട്ട് വിതരണം വരെയുള്ള ശൃംഘലയിൽ തോന്നും പടിയാണ്  നിലവിൽ സ്റ്റെൻ്റിന് വില ഈടാക്കുന്നത്. ഇതിന് പകരമായി നിശ്ചിത ശതമാനം ലാഭം മാത്രം ഒാരോരുത്തർക്കും നൽകുന്ന രീതിയും പ്രാവർത്തികമാക്കാൻ ദേശീയ ഫാർമ്മസ്യൂട്ടിക്കൽ പ്രൈസിങ്ങ്  അതോറിറ്റി ശ്രമിക്കുന്നുണ്ട്  .