തമിഴ്‌നാട്ടില്‍ 17 വയസ്സുകാരന്റെ തലയറുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു (video)

തമിഴ്നാട്ടിൽ ഗുണ്ടാസംഘം പതിനേഴുകാരന്‍െറ തലയറുത്ത് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അക്രമികൾ ചോരയിറ്റു വീഴുന്ന തല കടലൂർ പൊലീസ് സ്റ്റേഷനകത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇൗ ദൃശ്യങ്ങൾ സി.സി.ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഗുണ്ടാസംഘം കൊലപ്പെടുത്തിയ 17 കാരന്‍െറ മൃതദേഹം പൊലീസ് സറ്റേഷന് മൂന്നു കിലോമീറ്റർ അകലെ പുതുച്ചേരിയിലുള്ള തടാകത്തിൽ കണ്ടെത്തി. തടാകത്തിന്‍െറ പരിസരത്താണ് കൊലപാതകവും നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പുതുച്ചേരിയിലുണ്ടായ മറ്റൊരു കൊലപാതകകേസിൽ പ്രതിയാണ് കൊല്ലപ്പെട്ട 17 കാരൻ. കൃത്യം നടന്നത് പുതുച്ചേരിയിലായതിനാൽ അന്വേഷണ ചുമതല പുതുച്ചേരി പൊലീസിനാണെന്നും എല്ലാവിധ സഹായവും നൽകുമെന്നും കടലൂർ സീനിയർ പൊലീസ് ഒാഫീസർ വിജയ് കുമാർ അറിയിച്ചു.