സമാധാനം എത്താത്ത കണ്ണൂര്‍..

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുന്നില്ല. അത് കൃത്യമായ ഇടവേളകളില്‍ നടന്നു കൊണ്ടേയിരിക്കുകയാണ്. ഓരോ അക്രമങ്ങള്‍ക്കും ചേരുന്ന സര്‍വ്വകക്ഷി സമാധാന യോഗങ്ങള്‍ വെറും പ്രഹസനം മാത്രമായി മാറുകയാണ് ഇവിടെ. ഓരോ അക്രമത്തിനു ശേഷവും പതിവ് പോലെ ഒരു യോഗം ചേരുന്നു. അക്രമം നിര്‍ത്തി എന്ന് പറഞ്ഞു പിരിയുന്നു. വീണ്ടും പണി തുടരുന്നു ഇതാണ് കുറച്ചു നാളുകളായി കണ്ണീരില്‍ നടക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ആവശ്യമായ ഒരു നടപടിയും വ്യക്തമായി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. കഴിഞ്ഞ ദിവസത്തെ രാഷ്ട്രീയ കൊലപാതകം കേരളത്തിന്റെ കൗമാര കലാമേളയുടെ ശോഭയെ പോലും കെടുത്തുന്നതായി. കണ്ണൂരിന്റെ അഥിത്യമര്യദ അറിയാനെത്തിയ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം കണ്ണൂരിലെ ഹര്‍ത്താലിന്റെ ചൂടറിഞ്ഞു.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 8 രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ നടന്നത്. റിപ്പോര്‍ട്ട് ചെയ്ത അക്രമ സംഭവങ്ങള്‍ നൂറിലേറെ വരും. എന്നിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം പോര്‍ വിളികളും താക്കീതും നടത്തുന്നു അണികള്‍ കൊലകത്തിക്ക് ഇരയാകുന്നു. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ കേരളത്തിന്റെ ചുമലയുള്ള നളീന്‍കുമാര്‍ കട്ടില്‍ സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കിയത്. കേരളത്തില്‍ ബിജെപിയെ ആക്രമിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് അതിന് തിരിച്ചടി നല്‍കുമെന്ന്. ഇത്തരത്തിലുള്ള വെല്ലുവിളികളാണ് നടക്കുന്നത്. സാധാരണ പ്രവര്‍ത്തകരല്ലാതെ നേതാക്കളാരും തെരുവില്‍ വെട്ടി മരിക്കുന്നില്ല.

എണ്ണം നോക്കിയുള്ള പഴയ ശൈലിയിലേക്കാണ് കണ്ണൂരിന്റെ ഇപ്പോഴത്തെ പോക്ക്. സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസ് സംവിധാനത്ത്ിന് കഴിയാതെ പോകുന്നു. ഇടതു സര്‍ക്കാറിന്റെ വിജയാഘോഷത്തിനിടയില്‍ തന്നെ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ടു. ഇത് വ്യാപകമായ അക്രമത്തിലേക്കാണ് വഴിതെളിച്ചത്. അടുത്ത ഇര ഡിവൈഎഫ്ഐ നേതാവ് ധന്‍രാജായിരുന്നു. ധന്‍രാജ് കൊലചെയ്യപ്പെട്ട് അരമണിക്കൂറിനുള്ളില്‍ തന്നെ സിപിഎം പ്രതികാരം ചെയ്തു. ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ കൊലചെയ്യപ്പെട്ടു.

ഡിവൈഎഫ്ഐ നേതാക്കള്‍ സഞ്ചരിച്ച കാറിനു നേരെയുളള ബോംബാക്രമണത്തെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങളിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിനീഷ് കൊല്ലപ്പെട്ടത്. ചെറുവാഞ്ചീരിയിലെ ദിനീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപെട്ടത് ആക്രമങ്ങള്‍ക്കായി സ്വന്തം വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോബ് പൊട്ടിതെറിച്ചാണ്. ആര്‍.എസ്.എസ് ഇതിനെല്ലാം ആര്‍എസ്എസ് പ്രതികാരം ചെയ്തത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം മോഹനനെ പട്ടാപകല്‍ വെട്ടി കൊന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎം കണക്കു തീര്‍ത്തു ബിജെപി പ്രവര്‍ത്തകനായ രമിത്തിനെ കൊന്നു തള്ളി. പിന്നാലെയാണ് ഇന്നലെ ബിജെപി പ്രവര്‍ത്തകനായ സന്തോഷിന്റെ കൊലപാതകവും.

കണ്ണൂരില്‍ നടന്ന കഴിഞ്ഞ സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും ബിജെപി വിട്ടു നിന്നിരുന്നു. മുഖ്യമന്ത്രി നേരിട്ട് വീണ്ടും തിരുവനന്തപുര്ത്ത വീണ്ടും യോഗം വിളിച്ചു ഇതില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പങ്കെടുത്തിരുന്നു. ഈ യോഗവും വെറും യോഗമായി തന്നെ കലാശിച്ചിരിക്കുകയാണ്. അണികളെ പരസ്പരം വെട്ടാന്‍ ഇറക്കിയെങ്കിലും നേതാക്കള്‍ തങ്ങളുടെ സുരക്ഷ ഉരപ്പുവരുത്താനുള്ള നീക്കങ്ങളുമായി സജീവമാണ്. ബിജെപിയുടെ നാല് സംസ്ഥാന നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രം ഒരുക്കാന്‍ പോകുന്നത്.

കണ്ണൂരിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ് രാഷ്ട്രീയ വിദ്ദേഷത്തിന്റെ പേരില്‍ തല്ലികെടുത്തുന്നത്. ഇതിന് മാറ്റം വരുത്താനുള്ള നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായേ മതിയാകൂ.