നടിയെ ആക്രമിച്ച ഡ്രൈവര്‍ ഫെഫ്ക മെമ്പര്‍

പ്രതി മാര്‍ട്ടിന്‍
 തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ പ്രതിയായ മാര്‍ട്ടിന്‍ ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനിലെ അംഗം. സംഘടനയില്‍ ഗുണ്ടകളായ ഡ്രൈവര്‍മാര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെതിരെ മുമ്പും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ ഗുണ്ടകളെ ഉപയോഗിച്ച് സംഘടന വളര്‍ത്താനാണ് ഫെഫ്ക ശ്രമിക്കുന്നതെന്ന് മാക്ട ഫെഡറേഷന്‍ നേതാവ് ബൈജു കൊട്ടാരക്കര ആരോപിച്ചു. കഴിഞ്ഞയാഴ്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരോമ മോഹനും നിര്‍മാതാവ് ആന്റോ ജോസഫും ഉള്‍പ്പെടെ ചിലര്‍ ഗുണ്ടകളായ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാതാക്കളുടെ അസോസിയേഷന്‍ പ്രസിഡണ്ടോ, സെക്രട്ടറിയോ അറിയാതെയാണ് ഈ നീക്കമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.