കോടികള്‍ കൊയ്തിട്ടും ശമ്പളം നല്‍കില്ലെന്നുറച്ച് നികേഷ് കുമാര്‍

നികേഷേട്ടന്‍, മ്മള്‍ക്കൊക്കെ ജീവിക്കണംട്ടാന്ന് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍

ശമ്പളം ലഭിക്കാതെ പട്ടിണിക്കൊടുവില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ ജീവനക്കാര്‍ നികേഷിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതിനെ തുടര്‍ന്ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ കെ.എഫ്.സിയില്‍ നിന്ന് ചാനലിന് വന്‍തുക വായ്പ അനുവദിച്ചിരുന്നു. നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാതെയായിരുന്നു വായ്പ്പ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി അഴീക്കോട് മത്സരിച്ച എം.വി. നികേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്തോ-ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍  2016 ഡിസംബര്‍ 29-ന് ആറു കോടി രൂപയാണ് വായ്പ അനുവദിച്ചത്. ഡിസംബര്‍ 31-ന് തുക കൈമാറുകയും ചെയ്തു.

എന്നാല്‍ ഈ പണം ഉപയോഗിച്ച് മാസങ്ങളായി മുടങ്ങിയ ശമ്പളത്തിന്റെ ഒരംശമെങ്കിലും നല്‍കാന്‍ നികേഷ് തയാറായില്ല.

രണ്ടോ അതിലധികമോ മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലാണ് ഇപ്പോഴും ചാനലിലെ മി്ക്ക ജീവനക്കാരും. മുമ്പ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നാല് മാസത്തോളം ശമ്പളം മുടങ്ങിയിരുന്നു. അക്കാലത്ത് ജീവനക്കാരുടെ ദുരിതം മറന്ന് പുതിയ ഒബി വാനും ക്യാമറയും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും നികേഷ് വാങ്ങികൂട്ടിയിരുന്നെന്നും ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ പട്ടിണിയിലായിരുന്നെങ്കിലും അന്നൊന്നും പരസ്യ പ്രതികരണത്തിന് ശ്രമിക്കാതെ ജീവനക്കാര്‍ കമ്പനിക്കൊപ്പം നില്‍ക്കുകയായിരുന്നു. അതേസമയം മാസങ്ങളോളം ശമ്പളം നിഷേധിച്ചത് ഇനിയും സഹിക്കാനാകില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം ജീവനക്കാരും. മറ്റ് പല ചാനലുകളില്‍ നിന്നും മികച്ച ജോലി വാഗ്ദാനം ലഭിച്ചിട്ടും അത് സ്വീകരിക്കാതെയാണ് പലരും റിപ്പോര്‍ട്ടറില്‍ തുടര്‍ന്നത്. എന്നാല്‍ തങ്ങള്‍ കാട്ടുന്ന ആത്മാര്‍ത്ഥത നികേഷ് കുമാറിന് തിരിച്ചില്ലെന്ന് അടുത്തിടെയാണ് പല ജീവനക്കാരും  മനസിലാക്കിയത്. നികേഷിന്റെ വിശ്വസ്തനായ നിഷാദ് റാവുത്തര്‍ കൂടി റിപ്പോര്‍ട്ടര്‍ വിട്ട് മറ്റൊരു ചാനലില്‍ ചേക്കേറിയതോടെ മറ്റ് ജീവനക്കരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. മാനേജ്‌മെന്റിനെതിരെ ശക്തമായ നിലപാട് എടുക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഇപ്പോള്‍ പരസ്യ പ്രതികരണവുമായി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാകളില്‍ സജീവമായി കഴിഞ്ഞു.

കണ്ണൂരിലെ റിപ്പോര്‍ട്ടര്‍ യദു നാരയണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ജീവനക്കാരുടെ ദൈന്യത വ്യക്തമാക്കുന്നതാണ്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ….

reporter-staff