ശ്രീധരന്‍പിള്ളയുടെ പുസ്തകങ്ങള്‍ മാര്‍ച്ച് അഞ്ചിന് പ്രകാശനം ചെയ്യും

ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങള്‍ പ്രകാശനത്തിലേക്ക്.  രാഷ്ട്രീയ പ്രവർത്തകനും അതോടൊപ്പം തന്നെ അഭിഭാഷകനുമായ ശ്രീധരൻ പിള്ള ഇപ്പോൾ ബി ജെ പിയിലെ വിഭാഗീയത കാരണം രാഷ്ട്രീയത്തില്‍ അത്ര സജീവമല്ല. മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നകന്നു നില്ക്കു‍ന്ന അദ്ദേഹം പുസ്തക രചനക്ക് സമയം കണ്ടത്തുകയാണ് . അഞ്ച് പുസ്തകങ്ങളാണ് പുറത്തിറക്കുന്നത്.   ക്യാപ്പിറ്റൽ  പണിഷ്മെൻ്റ് -തെറ്റും ശരിയും, അഭിന ഭാവം പിന്നെ മർമ്മരങ്ങൾ (കവിത), ബലൂച്ച്  മൊഹജിദാർ പ്രശ്നവും പാകിസ്ഥാനും , വലയിൽ കുടുങ്ങിയ മലയാളി (ലേഖനങ്ങൾ)  എന്നിവയാണ് പുസ്തകങ്ങൾ.
മാർച്ച് അഞ്ചാം തീയതി തിരുവനന്തപുരത്തുവെച്ച്  നടക്കുന്ന ചടങ്ങിൽ വെച്ച് മന്ത്രി എ കെ ബാലൻ ,കോൺഗ്രസ് എം.എൽ.എ കെ മുരളീധരൻ. ചെറിയാൻ ഫിലിപ്പ്  മുസ്ലീം ലീഗ് എംഎൽ എ  എം.കെ മുനീർ, ഒ  രാജഗോപാ‌ൽ എം.എൽ.എ  എന്നിവർ ചേർന്ന്  പ്രകാശനം ചെയ്യും .
2003-2006 കാലഘട്ടത്തിൽ ബിജെപി യുടെ സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന ശ്രീധരൻ പിള്ള  കഴിഞ്ഞ തവണ നടന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്നും മത്സരിച്ചിരുന്നു.കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന വിഷ്ണു നാഥിനോട്  നടത്തിയ ശക്തമായ മത്സരത്തിനൊടുവിൽ പരാജയപ്പെടുകയായിരുന്നു. അതിന്  ശേഷം എതെങ്കിലും സംസ്ഥാനങ്ങളുടെ ഗവർണ്ണർ സ്ഥാനം ലഭിക്കാനായ പരിശ്രമിച്ചെങ്കിലും നടന്നില്ല.
വിഭാഗീയത ശക്തമായുളള  സംസ്ഥാന ബിജെപി രാഷ്ട്രീയത്തിൽ  ശ്രീധരൻ പിള്ള തഴയപ്പെടുകയായിരുന്നു. സമാന അവസ്ഥയിൽ തന്നെയാണ് മുൻ സംസ്ഥാന അധ്യക്ഷൻ സികെ പത്മനാഭനും .എന്നാൽ മുൻ അധ്യക്ഷനായ വി മുരളീധരന് പാർട്ടിയിൽ പ്രത്യേക പരിഗണന  ലഭിക്കുന്നതിൽ ഇരുവരും അസ്വസ്ഥരാണ് .
 പക്ഷെ  താനൊരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ലെന്നും രാഷ്ട്രീയത്തോടൊപ്പം  അഭിഭാഷകവൃത്തി കൊണ്ടുപോകുന്ന ഒരാളാണ് എന്നാണ് ശ്രീധരൻ പിള്ള പറയുന്നത് .പാർട്ടിയുടെ പ്രസിഡൻ്റ് പദവി വഹിക്കുമ്പോൾ തന്നെ കൃത്യമായി കോടതിയിൽ പോകാറുണ്ടെന്നും അദ്ദേഹം പറയുന്നു.