ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളുടെയും െഎ.ടിയുടെയും ചുമതല കന്നഡ നടിയും എം.പിയുമായ രമ്യയ്ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം.
അഞ്ചു വര്‍ഷമായി കോണ്‍ഗ്രസിന്റെ ഐ.ടി വിഭാഗം ചുമതല വഹിക്കുന്ന ദീപിന്ദര്‍ ഹൂഡ നെ മാറ്റിയാണ് രമ്യയെ നിയമിക്കുന്നത്. ഓണ്‍ലൈന്‍ രംഗത്ത് കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണെന്ന് കണ്ടാണ് ചുമതലക്കാരനെ മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്.
ട്വിറ്ററില്‍ 4,83,000 ഫോളോവേഴ്‌സാണ് രമ്യക്കുള്ളത്. എന്നാല്‍ ഇവരുടെ പുതിയ ചുമതലയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ല.