കൊച്ചിയിലെ പ്രമുഖ വ്യാപാരകേന്ദ്രമായ ഒബറോണ്‍ മാളില്‍ തീപിടിത്തം. മോളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാലാംനിലയിലെ ഫുഡ്‌കോര്‍ട്ടിലാണ് ആദ്യം തീപടരുന്നത് കണ്ടത്. അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് ആദ്യനിഗമനം.
രണ്ടുമണിക്കൂറായി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപിടിത്തം ആരംഭിച്ച സമയത്ത് മോളിലുള്ള സിനിമാകേന്ദ്രത്തില്‍ പ്രദര്‍ശനം പുരോഗമിക്കുകയായിരുന്നു. ഇപ്പോള്‍ ജനങ്ങളെ തീപിടിത്തം നടക്കുന്നിടത്തുനിന്ന് ഒഴിപ്പിച്ചുവെന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിക്കുന്നു.
രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് ഇപ്പോള്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ യൂണിറ്റിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
 
            


























 
				





















