നാലുമാസത്തിനുള്ള ഡെങ്കിപ്പനി ബാധിച്ചത് 2200 പേര്‍

സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഡെങ്കിപനിബാധിച്ചത് 2200 പേർക്ക്. തീരുവനന്തപുരം ജില്ലയിലാണ് പനി ബാധിതരുടെ എണ്ണം കൂടുതൽ. വിവിധ അസുഖങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ കഴിഞ്ഞ വർഷം ചികിൽസ തേടിയെത്തിയത് 9 കോടിയോളം പേരാണെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 4 മാസത്തെ ഡെങ്കിപനി ബാധിതരുടെ കണക്ക് ഇങ്ങനെ. 2266 പേരിലാണ് ഡെങ്കിപനിബാധ സ്ഥിരീകരിച്ചത്. തലസ്ഥന ജില്ലയിലെ പനി പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായി പാളിയെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. 1524 പേരിലാണ് തിരുവനന്തപുരം ജില്ലയിൽ മാത്രം പനിബാധ കണ്ടെത്തിയത്. പാലക്കാട് ജില്ലയിൽ 183 പേരിലും കൊല്ലം ജില്ലയിൽ 158 പേരിലും പനി ബാധിച്ചു. കാസർകോഡ് ജില്ലയിലാണ് പനിബാധിതർ ഏറ്റവും കുറവ്. നാല് മാസത്തിനുള്ളിൽ ഡെങ്കിപനി ബാധിച്ചത് 3 പേരിൽ മാത്രം.

ദേശീയ തലത്തിൽ  ഡെങ്കിപനി പടരുന്നതിന്‍െറ ഭാഗമായിട്ടാണ് കേരളത്തിലും പാനിബാധ ശക്തിപ്പെടുന്നതെന്നാണ് ആരോഗ്യവകുപ്പിന്‍െറ വിശദീകരണം. ഇടവിട്ടുള്ള വേനൽ മഴയും വർദ്ധിച്ചുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൊതുക് പെരുകുന്നതിനും അതുവഴി ഡെങ്കിപനിബാധക്കും കാരണമായി. സംസ്ഥാനത്തെ സര്‍ക്കാർ ആശുപത്രികളിൽ ചികിൽസ തേടിയെത്തുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വര്ദനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ൽ മാത്രം 9 കോടിയിൽപരം വിവിധ അസുഖങ്ങൾക്ക് ചികിൽസ തേടി ആസുപത്രിയിലെത്തി.