രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് ആന്റണി

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനായി എന്തു വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറെന്ന് എകെ ആൻറണി. സ്ഥാനാർഥി കോൺഗ്രസുകാരനായിരിക്കണമെന്ന നിർബന്ധമില്ലെന്നും ആൻറണി ഡൽഹിയിൽ പറഞ്ഞു.

ബിജെപിക്കെതിരായ വിശാല ദേശീയ ഐക്യത്തിന് തടസ്സം നിൽക്കുന്നത് സിപിഎമ്മിന്റെ കേരള ഘടകം ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ബംഗാളിൽ സിപിഎം കോൺഗ്രസുമായി സഖ്യത്തിലാണ്. എന്നാൽ കേരളത്തിലെ സിപിഎം നേതൃത്വത്തിന് ദേശീയ ഐക്യത്തോട് താത്പര്യമില്ലെന്നും എ കെ ആന്റണി ആരോപിച്ചു. സിപിഐ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും എ കെ ആന്റണി അവകാശപ്പെട്ടു. കേരളാ നേതാക്കൾ ചുവരെഴുത്ത് വായിക്കണമെന്നും ദേശീയതലത്തിലെ ഐക്യത്തിന് സഹകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.