വിഴിഞ്ഞം പദ്ധതിയില്‍ കൊള്ളലാഭം അദാനിക്ക്; സംസ്ഥാന താല്‍പര്യത്തിന് എതിര്

വിഴിഞ്ഞം തുറമുഖം സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമെന്ന് സി എ ജി റിപ്പോർട്ട്. അദാനിക്ക് കൺസെഷൻ കാലവധി നീട്ടി നൽകിയത് നിയമ വിരുദ്ധം. ഇതിലൂടെ കമ്പനിക്ക് 29 217 കോടി അധിക ലാഭം കിട്ടിയെന്നും റിപ്പോർട്ട്. സാധാരണനിലയിൽ പിപിപി പദ്ധതികൾക്ക് 30 വർഷത്തെ കാലാവതിയാണ് പരമാവധി അനുവദിക്കാറുള്ളത്.

എന്നാൽ ഇവിടെ അത് അട്ടിമറിക്കപ്പെട്ടു. അതോടെ വലിയ ലാഭമാണ് അദാനി ഗ്രൂപ്പിന് ഉണ്ടായിട്ടുള്ളത്. അദാനി ഗ്രൂപ്പിന് നാൽപത് വർഷമാണ് അനുവദിച്ചിരിക്കുന്നത്. പത്ത് വർഷം അധികം നൽകുക വഴിയാണ് ഇത്രയും വലിയ ലാഭം അദാനി ഗ്രൂപ്പിന് ലഭിക്കുന്നത്. വിഴിഞ്ഞം കരാറിൽ അഴിമതിയുണ്ടെന്നും കരാർ പുനഃപരിശോധിക്കണമെന്നും കഴിഞ്ഞ ദിവസം വിഎസ് ആവശ്യപ്പെട്ടിരുന്നു. വിഎസിന്റെ ആരോപണം ശരിവെയ്ക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്.