ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ മാര്‍ കുന്നശ്ശേരി പിതാവിനുവേണ്ടി അനുസ്മരണ ബലി

ബിനോയി കിഴക്കനടി

ഷിക്കാഗോ: ദിവംഗതനായ മാര്‍ കുന്നശ്ശേരി പിതാവിനുവേണ്ടി, ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, ജൂണ്‍ 15 വ്യാഴാഴ്ച 7 മണിക്ക്, ഷിക്കാഗോ സെന്റ്. തോമസ് രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യകാര്മികത്വത്തിലും, ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രഹാം മുത്തോലത്ത്, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായി വിശുദ്ധ ബാലി അര്‍പ്പിച്ചു. തുടര്‍ന്ന് പിതാവിനുവേണ്ടി ഒപ്പീസും ഉണ്ടായിരുന്നു. കോട്ടയം രൂപതയെ അതിരൂപതയായി വളര്‍ത്തുകയും, ക്‌നാനായ സമുദായത്തിന് അന്തര്‍ ദേശീയതലത്തില്‍ സഭാസാമുദായിക ഉയര്‍ച്ചക്ക് അടിസ്ഥാനമിടുകയും ചെയ്ത പ്രിയ പിതാവ് അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ ആത്മശാന്തിക്കായി ഈ ദൈവാലയത്തില്‍ നടക്കുന്ന വിവിധ തിരുക്കര്‍മ്മങ്ങളുടെ ഭാഗമായിട്ടാണ് ഈ ദിവ്യബലി അര്‍പ്പിച്ചത്. തുടര്‍ന്ന് നടക്കുന്ന 40 മണിക്കൂര്‍ ആരാധനക്ക് മാര്‍ ജോയി ആലപ്പാട്ട് പിതാവ് തുടക്കം കുറിച്ചു. വെള്ളി, ശനി, ഞായര്‍ ദിനങ്ങളിലും ആരാധന തുടരും.

ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപെടുന്ന അനുസ്മരണ ബലിക്കും ഒപ്പീസിനും, ഷിക്കാഗോ സെന്റ്. തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മികനായിരിക്കും. തുടര്‍ന്ന് നോര്‍ത്ത് അമേരിക്കയിലെ സഭാ സാമുദായിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അനുശോചന സമ്മേളനം നടക്കും. മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ട്രസ്റ്റി കോര്‍ഡിനേറ്റര്‍ തോമസ് നേടുവാമ്പുഴ, ടിറ്റോ കണ്ടാരപ്പള്ളി (സെന്‍റ് മേരീസ്), ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയില്‍, ഡി കെ സി സി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സാജു കണ്ണമ്പള്ളി,കെ സി സി എന്‍ എ വൈസ് പ്രെസിഡന്റ് ശ്രീമതി മേയമ്മ വെട്ടിക്കാട്ട് , മുന്‍ കെ സി സി എന്‍ എ പ്രസിഡണ്ടുമാരായ ജോസ് കണിയാലി, ജോണി പുത്തെന്‍പറമ്പില്‍, ജോയി വാച്ചാച്ചിറ, ജോര്‍ജ് നെല്ലാമറ്റം, പാരിഷ് സെക്രട്ടറി ടോണി പുല്ലാപ്പള്ളില്‍ എന്നിവര്‍ അനുശോചന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും.