അമേരിക്കയിലെ പ്രവാസി നായര്‍ സമുദായങ്ങളുടെ സംഘടനയായ നായര്‍ മഹാമണ്ഡലം ആന്റ് അസോസിയേറ്റഡ് മെമ്പേഴ്സ്(നാമം)ന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകിട്ട് 7-മണിയ്ക്ക് ന്യൂജഴ്സിയിലെ എഡിസന് ഹോട്ടലില്‍ നടക്കും.
ഭാരവാഹികളായ മാലിനി നായര്‍ (പ്രസിഡന്റ്), സജിത് ഗോപിനാഥ് (സെക്രട്ടറി), അനിത നായര്‍(ട്രഷറര്‍) എന്നിവരാണ് ചുമതലയേല്‍ക്കുന്നത്. സംഘടനയുടെ സ്ഥാപക പ്രസിഡന്റായ മാധവന് ബി. നായര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. 2010 മുതല്‍ അമേരിക്കയില്‍ പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് നാമം.