മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിനു കാല്‍നാട്ടി

മാരാമണ്‍: ഫെബ്രുവരി 12 മുതല്‍ 19 വരെ നടക്കുന്ന 122-ാമത് മാരാമണ്‍ കണ്‍വെന്‍ഷനുവേണ്ടി തയ്യാറാക്കുന്ന പന്തലിന്റെ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ നിര്‍ഹിച്ചു.

സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് വര്‍ഗീസ് പുന്നയ്ക്കാട്, ലേഖക സെക്രട്ടറി രാജു എബ്രഹാം വെണ്ണിക്കുളം, സഞ്ചാര സെക്രട്ടറി റവ.ബിനു വര്‍ഗീസ്, ട്രഷറാര്‍ അഡ്വ.റോയി ഫിലിപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അനീഷ് കുന്നപ്പുഴ, ഷിജു അലക്‌സ്, അനില്‍ എം. ജോര്‍ജ്, റവ.ജിജി മാത്യൂസ്, സജി വിളവിനാല്‍, പി.പി.അച്ചന്‍കുഞ്ഞ്, ഡോ.അജിത് വര്‍ഗീസ് ജോര്‍ജ്, ബിജു ഏബ്രഹാം, എം.എം. മാണി, റവ.ടി.എസ്. ജോസ്, റവ.റോയി ഗീവര്‍ഗീസ്, പി.എ. സജിമോന്‍, തോമസ് ജോര്‍ജ്, റവ.മാത്യു ജോര്‍ജ്, കെ.എന്‍. തോമസ്, ബിനു ജോണ്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി ഈശോ, ജെറി മാത്യൂ സാം, പഞ്ചായത്തംഗം ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പ്രധാന പന്തലും കുട്ടികളുമായി വരുന്നവര്‍ക്കായി കുട്ടിപന്തലുമാണു നിര്‍മ്മിക്കുന്നത്. കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള താത്കാലിക പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

മാര്‍ത്തോമാ സഭയിലെയും ഇതര സഭകളിലെയും മേലധ്യക്ഷന്‍മാരെ കൂടാതെ കണ്‍വെന്‍ഷന്‍ പ്രസംഗകരായ ബിഷപ് എഡ്വേര്‍ഡ് മുകുന്ദലോലി റാമലോണ്ടി, റവ.ഡോ.ക്ലിയോഫസ് ജെ ലാറു, ലോഡ് ഗ്രിഫിത്ത്‌സ് എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകര്‍.