താലിപൊട്ടിച്ച് ഇറങ്ങിപ്പോയ കാവ്യ മാധവനോട് മധുര പ്രതികാരം വീട്ടി ഭര്‍ത്താവായിരുന്ന നിശാല്‍ ചന്ദ്ര; ആഘോഷങ്ങളില്‍ പങ്കെടുത്ത് നിശാലും ഭാര്യയും

നടിയെ ആക്രമിച്ച കേസില്‍ താലിപൊട്ടിച്ച് ഇറങ്ങിപ്പോയ കാവ്യ മാധവന്‍ അന്വേഷണത്തില്‍ വലയുമ്പോള്‍ മുന്‍ ഭര്‍ത്താവായ നിശാല്‍ ചന്ദ്രയുടെ മധുരപ്രതികാരം. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത വ്യക്തിയാണ് നിശാല്‍ ചന്ദ്ര. ഒന്നാം ഭാര്യയായിരുന്ന കാവ്യ അന്വേഷണത്തില്‍ പെട്ടപ്പോഴാണ് ഇടവേളയ്ക്കു ശേഷം ഫെയ്‌സ്ബുക്കില്‍നിശാല്‍ ചന്ദ്ര കുടുംബചിത്രം പങ്കുവച്ചത. . ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് നിശാല്‍ പങ്കുവച്ചിരിക്കുന്നത്.

nishal-chandra3

നിശാലും കുടംബവും തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ആറുമാസത്തെ ദാമ്പത്യം അവസാനിപ്പിച്ചപ്പോള്‍ കാവ്യയ്ക്ക് വേണ്ടി നിശാലിനെ ശപിച്ചവര്‍ നിരവധിയാണ്.കാവ്യാ മാധവനും ഭര്‍ത്താവും നടനുമായ ദിലീപും കടുത്ത മാനസിക സംഘര്‍ഷവും മാനക്കേടും അനുഭവിക്കുന്ന ഈ സന്ദര്‍ഭത്തില്‍ താനും ഭാര്യയും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് കാണിക്കാനാണ് ഈ ഫോട്ടോ ഷെയറിങ്ങ്. കാവ്യാ മാധവനും ദിലീപും ഇത് കാണണമെന്നും നിശാല്‍ ആഗ്രഹിക്കുന്നുണ്ടത്രെ.

അതാണ് ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ലാഞ്ഞിട്ടും എല്ലാ തിരക്കുകളും മാറ്റിവെച്ച് തന്റെയും ഭാര്യയുടെയും സന്തോഷം കലര്‍ന്ന നിമിഷത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിശാലും കുടുംബവും പീഡിപ്പിച്ചെന്നാരോപിച്ച് കാവ്യ കോടതിയില്‍പോയപ്പോള്‍ അന്നും ദിലീപിന്റെ പേര്‍ തന്നെയാണ് ഇവരുടെ ബന്ധം പിരിയാന്‍ കാരണമെന്ന് ഉയര്‍ന്ന് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത നിശാല്‍ വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാണ്. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടേയും മകന്‍ നിഷാല്‍ ചന്ദ്ര കുവൈറ്റ് നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അഡ്വൈസറായിരുന്നു.

nishal-chandra1

സോഫ്റ്റ്‌വെയര്‍ വിദഗ്ധനായ നിശാലിന് അടുത്തിടെ ഗ്രീന്‍ കാര്‍ഡ് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് നിശാല്‍ കുവൈറ്റില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. കാവ്യാ മാധവനുമായി ആറു മാസം നീണ്ട ദാമ്പത്യത്തിനു ശേഷമുണ്ടായ വിവാഹ മോചനം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ ബുധനൂര്‍ എണ്ണക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള്‍ രമ്യ എസ് നാഥിനെ വിവാഹം ചെയ്തത്. മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയാണ് രമ്യ.