വിവാഹിതനായ തമിഴ് നടനുമായി സായി പല്ലവി പ്രണയത്തില്‍, വിവാഹം ഉടന്‍??

മൂന്നേ മൂന്ന് സിനിമകളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ മുഴുവന്‍ കൈയ്യിലെടുത്തിരിയ്ക്കുകയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലാണ് അരങ്ങേറിയത്. കലി എന്ന ചിത്രത്തിന് ശേഷം ഫിദയിലൂടെ തെലുങ്കിലെത്തിയ സായി പല്ലവി അവിടെയും ശ്രദ്ധിക്കപ്പെട്ടു.

പ്രേമം ഹിറ്റായത് മുതല്‍ സായി പല്ലവിയുടെ തമിഴ് സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ഒന്നും സംഭവിച്ചില്ല. എന്നാല്‍ സിനിമയല്ല, ജീവിതത്തിലെ നായകനെ സായി പല്ലവി തമിഴില്‍ നിന്ന് കണ്ടെത്തിയതായി വാര്‍ത്തകള്‍.

ഒരു പ്രമുഖ തമിഴ് നടനുമായി സായി പല്ലവി പ്രണയത്തിലാണെന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. ചിത്രമാല എന്ന തമിഴ് ഓണ്‍ലൈന്‍ വെബ്‌സൈറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിവാഹിതനായ നടനുമായിട്ടാണത്രെ സായി പല്ലവിയ്ക്ക് ബന്ധം. എന്നാല്‍ ആ നടന്‍ ആരണെന്ന് വാര്‍ത്തയില്‍ പറയുന്നില്ല. വിവാഹം ഉടന്‍ ഉണ്ടാകുമെന്നും പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.

തമിഴ് സിനിമയിലേക്ക് സായി പല്ലവി അരങ്ങേറ്റം കുറിയ്ക്കുന്നതിന് മുന്‍പേയാണ് ഇങ്ങനെയൊരു വാര്‍ത്ത. പല തമിഴ് സിനിമകളിലും സായി പല്ലവിയുടെ പേര് പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ മാരി 2 വില്‍ ധനുഷിന്റെ നായികയായി സായി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഇതാദ്യമായിട്ടാണ് സായി പല്ലവിയുടെ പേര് പ്രണയ ഗോസിപ്പു കോളത്തില്‍ വരുന്നത്. പ്രേമം റിലീസ് ചെയ്തിട്ട് രണ്ടര വര്‍ഷമായി. തെലുങ്കിലും മലയാളത്തിലുമായി ആകെ മൂന്ന് സിനിമ ചെയ്തു. ഇതുവരെ ഒരു നായക നടനുമായും നടിയുടെ പേര് ബന്ധപ്പെടുത്തിയിരുന്നില്ല.

അതേ സമയം കേട്ടത് സത്യമാണോ എന്നറിയാത്ത അവസ്ഥയിലാണ് സായി പല്ലവിയുടെ ആരാധകര്‍. ഇതുവരെ വാര്‍ത്തയോട് നടിയോ നടിയോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ