ജയറാമിന്റെ മകള്‍ക്ക് അഭിനയത്തിൽ താല്പര്യം ഇല്ല; താത്പര്യം മറ്റൊന്നിനോട്…

നമ്മുടെ മലയാള സിനിമയിൽ ഉള്ള മിക്ക നടി നടന്മാരുടെയും മക്കൾ ഇന്നു സിനിമ മേഖലയിലെ സജീവ സാനിധ്യം ആണ് . എന്നാൽ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് നമ്മുടെ പ്രിയ താരം ജയറാമിന്റെ മകൾ മാളവിക . എത്ര വൈകിയാലും താരപുത്രിമാരും പുത്രന്മാരുമൊക്കെ സിനിമയിലേക്ക് വരും. ബോളിവുഡിലും കോളിവുഡിലും മോളിവുഡിലുമെല്ലാം ഇപ്പോള്‍ ഇത് സര്‍വ്വസാധാരണമാണ്. ഇനി ഏതെങ്കിലും താരങ്ങളുടെ മക്കള്‍ വരാതെ ആയിട്ടുണ്ടെങ്കില്‍ ആരാധകര്‍ ചോദിച്ചുകൊണ്ടിരിയ്ക്കും.

ഇപ്പോൾ ഈ ചോദ്യം ഏറ്റവും കൂടുതൽ കേട്ട് കൊണ്ടിരിക്കുന്നത് ജയറാം ആണ് . ജയറാമിന്റെയും പാര്‍വ്വതിയുടെയും മകന്‍ കാളിദാസ് സിനിമയിലേക്ക് മടങ്ങി വന്നു. മകള്‍ ചക്കി എന്ന മാളവിക ഇനി എന്ന് അഭിനയിക്കും എന്നാണ് ആരാധകരുടെ ചോദ്യം. ചോദ്യത്തോട് ജയറാം പ്രതികരിക്കുന്നു. പല അഭിമുഖത്തിലും ജയറാം ഈ ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. മകള്‍ അഭിനയിക്കുമോ.. ഭാര്യ പാര്‍വ്വതി അഭിനയത്തിലേക്ക് മടങ്ങി വരുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആ ചോദ്യത്തോട് ഒന്നും ഒന്നും മൂന്ന് എന്ന എപ്പിസോഡില്‍ ജയറാം പ്രതികരിച്ചു.

മകള്‍ അഭിനയിക്കുമോ എന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. പക്ഷെ അവള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമില്ല. കായിക മേഖലയിലാണ് കക്ഷിക്ക് താത്പര്യം. ലണ്ടനില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സ് ചെയ്യുകയാണ് ഇപ്പോള്‍ ചക്കി – ജയറാം പറഞ്ഞു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മകന്‍ കാളിദാസിന്റെ പൂമരം എന്ന ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യും എന്ന് ജയറാം പറയുന്നു. ഡബ്ബിങ് ജോലികളൊക്കെ കഴിഞ്ഞു. റിലീസിങ് ഘട്ടത്തിലാണ് ചിത്രം. സിനിമയില്‍ പാര്‍വ്വതി ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണോ പാര്‍വ്വതി അഭിനയിക്കാത്തത് എന്ന് പലരും ചോദിച്ചിട്ടുണ്ട്.

പക്ഷെ മക്കളെ നന്നായി വളര്‍ത്തി വലുതാക്കുന്നത് വരെ വേറെ ഒരു പരിപാടിയ്ക്കുമില്ല എന്ന് പറഞ്ഞത് പാര്‍വ്വതി തന്നെയാണ്. നൂറ് ശതമാനം നല്ല വീട്ടമ്മയാണ് പാര്‍വ്വതി എന്ന ജയറാമിന്റെ അശ്വതി. മകനെയും മകളെയും നല്ല രീതിയില്‍ വളര്‍ത്തിയതിന്റെ മുഴുവന്‍ ക്രഡിറ്റും പാര്‍വ്വതിക്കുള്ളതാണെന്ന് ജയറാം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ