സ്റ്റിംഗ് ഓപ്പറേഷന്‍; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിൽ

മുന്‍ ബിബിസി റിപ്പോര്‍ട്ടറും അമര്‍ ഉജാല എഡിറ്ററുമായ വിനോദ് വര്‍മയെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ചത്തീസ്ഗഢ് മന്ത്രിയുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപ്പറേഷന്റെ പേരിലാണ് അറസ്റ്റെന്നാണ് സൂചനകള്‍. മന്ത്രി ഉൾപ്പെട്ട സെക്സ് സിഡി വർമ്മയുടെ കൈവശമുണ്ടായിരുന്നുവെന്നും ഇത് ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 300 ഓളം സി ഡികൾ വർമയുടെ വീട്ടിൽ നിന്നും പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ഇന്ദ്രാപുരത്തുള്ള വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് വിനോദ് വര്‍മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ