നോട്ട് നിരോധനം: സൈ്വപ്പിങ്ങ് മെഷീന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു

നോട്ട് അസാധുവാക്കല്‍ മൂലം കയ്യില്‍ കാശില്ലാതെ വലഞ്ഞവര്‍ക്ക് സഹായകരമായത് സൈ്വപ്പിങ്ങ് മെഷീനുകളാണ് അക്കൗണ്ടില്‍ കാശുണ്ടെങ്കില്‍ ഒന്നുരച്ചാല്‍ എന്തും മേടിക്കാം. പൊതുവെ കടകളില്‍ കച്ചവടം നന്നെ കുറഞ്ഞു, എന്നാല്‍ സൈ്വപ്പിങ്ങ് മെഷീനുകളുള്ള കടകളെ പ്രശ്‌നം ബാധിച്ചില്ല കച്ചവടം പൊടിപൊടിച്ചു. ഇതോടെ എല്ലാരും സൈ്വപ്പിങ്ങ് മെഷീന്‍ വെക്കാനുള്ള നെട്ടോട്ടത്തിലാണ്. ദിനം പ്രതി പത്തിലധികം ആളുകളാണ് മെഷിന്‍ വെക്കാനായി അപേക്ഷകള്‍ നല്‍കുന്നതെന്ന് വിവിധ ബാങ്കുകള്‍ പറയുന്നു. നേരത്തെ വന്‍കിട സ്ഥാപനങ്ങള്‍ മാത്രം നല്‍കിയിരുന്ന ഈ സേവനം ഇപ്പോള്‍ ചെറുകിടക്കാരും നല്‍കാന്‍ തയാറാകുന്നുണ്ട്
ബാങ്കുകള്‍ സൈ്വപ്പിങ്ങ് മെഷീനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും നേരത്തെ നല്‍കിയിരുന്ന ആനുകൂല്യങ്ങളും ഓഫറുകളും ഇപ്പോള്‍ നിര്‍ത്തലാക്കിയരിക്കുയാണ് .
പക്ഷെ മെഷീന്‍ വെക്കുന്ന കടയുടമകള്‍ അത്ര ഹാപ്പിയല്ല ,100 മുതല്‍ 1000 രൂപ വരെ ഓരോന്നിനും ബാങ്കിന് വാടകയായി നല്‍കണം. കൂടാതെ മൊത്തം ഇടപാടുകളുടെ ഒരുശതമാനം സര്‍വ്വീസ് ചാര്‍ജായി ബങ്കിന് നല്‍കുകയും വേണം. കയ്യില്‍ കൊണ്ടു നടക്കാവുന്ന ജി പി ആര്‍ എസ് സംവിധാനം ഉള്ളതാണെങ്കില്‍ വാടക പിന്നെയും കൂടും.
ഹോട്ടലുകളാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നത് ,ഭക്ഷണം കഴിച്ചിട്ട് 1000 വും 2000വും നല്‍കുന്നവര്‍ക്ക് ചില്ലറ നല്‍കാനായി പെടാപ്പാടുപെടുകയാണ് .അധിക ചാര്‍ജ് നല്‍കിയാണെങ്കിലും കടകെളല്ലാം ഇപ്പോള്‍ സൈ്വപ്പിങ്ങ് മെഷീനുകള്‍ വെക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.