ഈ ട്വന്റി-20 ടീമില്‍ കൊഹ്‌ലിയില്ല

മുംബൈ: പോയവര്‍ഷത്തെ ഏകദിന, ടെസ്റ്റ്, ട്വന്റി-20 ടീമുകള്‍ പ്രഖ്യാപിച്ച് ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ. താരങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് പ്രമുഖ ക്രിക്കറ്റ് പോര്‍ട്ടലായ ക്രിക്കിന്‍ഫോ തങ്ങളുടെ ഇലവനുകളെ തെരഞ്ഞെടുത്തത്. അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ക്രിക്കിന്‍ഫോയുടെ ട്വന്റി-20 ടീമില്‍ ഇടം നേടിയിട്ടില്ല എന്നാണ് ഏറ്റവും വലിയ സവിശേഷത.

ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനുമായ രോഹിത് ശര്‍മ്മയാണ് ട്വന്റി-20 ടീമിനെ നയിക്കുന്നത്. രോഹിതിന് പുറമെ ടീമിലിടം നേടിയ ഇന്ത്യന്‍ താരം പേസര്‍ ജസ്പ്രീത് ബുംറയാണ്. ഇന്ത്യയുടെ ഐക്കണ്‍ ബാറ്റ്‌സ്മാനില്ലാത്ത ടീം ആരാധകരുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്.വിന്‍ഡീസിന്റെ വെട്ടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയിലും ടീമിലില്ല എന്നതും സവിശേഷതയാണ്. വിന്‍ഡീസ് താരം എവിന്‍ ലൂയിസ്, ന്യൂസിലാന്റ് താരം ബ്രണ്ടന്‍ മക്കല്ലം, പോര്‍ട്ടീസിന്റെ ഹാഷിം അംല, ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലര്‍, ഓസീസ് താരം ഡാന്‍ ക്രിസ്റ്റിയന്‍, വിന്‍ഡീസിന്റെ തന്നെ താരങ്ങളായ കിറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരേന്‍, അഫ്ഗാനിസ്ഥാന്റെ ബ്രേക്ക് ഔട്ട് സ്റ്റാര്‍ റാഷിദ് ഖാന്‍, പാകിസ്ഥാന്റഎ ഹസന്‍ അലി, എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.

അതേസമയം, ഏകദിന ടീമിന്റെ നായകന്‍ വിരാട് കൊഹ്‌ലി തന്നെയാണ്. വിരാടിന് പുറമെ ഹാര്‍ദ്ദിക് പാണ്ഡ്യ, ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ഏകദിന ടീമിലുണ്ട്. ടെസ്റ്റ് ടീമിനെ നയിക്കുന്നത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ്. ഇന്ത്യന്‍ നായകന്‍ വിരാടും ഓപ്പണര്‍ ചേതേശ്വര്‍ പൂജാരയും ടീമിലുണ്ട്.