സന്തോഷ് ട്രോഫി ; കേരള ടീമിനെ രാഹുല്‍ രാജ് നയിക്കും

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശ്ശൂര്‍ സ്വദേശിയായ ഡിഫന്‍ഡര്‍ രാഹുല്‍ വി രാജാണ് 20 അംഗ ടീമിനെ നയിക്കുക. മിഡ്ഫീല്‍ഡര്‍ സീസണാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 13 പേര്‍ പുതുമുഖങ്ങളായുള്ള ടീമിനെ സതീവന്‍ ബാലനാണ് പരിശീലിപ്പിക്കുക.

കഴിഞ്ഞ തവണ ടീമിന്റെ ഭാഗമായിരുന്ന ഏഴു പേര്‍ ഇത്തവണയും ടീമിനൊപ്പമുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലക്കായി മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ദാല്‍ കേരള ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം കോഴിക്കോട് കോഴിക്കോട് സര്‍വ്വകലാശാലയെ അഖിലേന്ത്യാ ഫുട്‌ബോളില്‍ ചാമ്പ്യന്‍മാരാക്കിയാണ് സതീവന്‍ ബാലന്‍ പരിശീലകനായി എത്തുന്നത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അന്‍ഡമാന്‍ നികോബാര്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളം. ജനുവരി 18ന് ആന്ധ്രയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ബെംഗളൂരുവില്‍ ജനുവരി 18 മുതലാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുക.

കേരള ടീം;

ഗോള്‍ കീപ്പര്‍മാര്‍ – മിഥുന്‍, അഖില്‍ സോമന്‍, ഹജ്മല്‍,

സ്‌ട്രൈക്കേഴ്‌സ് – സജിത് പൗലോസ്, അനുരാഗ്, അഫ്ദല്‍.

മിഡ്ഫീല്‍ഡര്‍മാര്‍ – ജിതിന്‍, ഷംനാസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍.ജി, രാഹുല്‍, സീസന്‍, ശ്രീകുട്ടന്‍.

ഡിഫന്‍ഡര്‍മാര്‍ – വിബിന്‍ തോമസ്, രാഹുല്‍ വി രാജ്, ശ്രീരാഗ്, ജിയാദ് ഹസ്സന്‍, ലിജോ, മുഹമ്മദ് ഷെരീഫ്, ജസ്റ്റിന്‍ ജോര്‍ജ്.