വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക്‌ മഹോത്സവം ഞായറാഴ്ച്ച വൻമ്പിച്ച പരിപാടികളോടെ ആഘോഷിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്:  വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വർഷത്തെ   മകരവിളക്ക്‌ മഹോത്സവം ഭക്തിനിര്‍ഭരവും ശരണഘോഷമുഖരിതവുമായ അന്തരീഷത്തില്‍ഈ ഞായറാഴ്ച്ച ജനുവരി 14 ന്   വൻമ്പിച്ച പരിപാടികളോടെ ആഘോഷിക്കുന്നു. മകരസംക്രാന്തിയും മകരപൊങ്കലും സംയുക്തമായിട്ടാണ്  ആഘോഷിക്കുന്നത് .രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിക്കുന്ന   മകരവിളക്ക്‌ മഹോത്സവം,വൈകിട്ട്   ഹരിവരാസനം അവസാനിപ്പിക്കുന്നതുവരെ ഒരു ദിവസത്തെ  ഉത്സവംആയിട്ടണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് .  മാലയിട്ട്‌ വ്രതം നോറ്റ്‌, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്‌ ഇരുമുടിയെന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തി ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. ഈ ആത്മചൈതന്യത്തിലേക്കാണ്‌  ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്‌. . മകരവിളക്ക്‌ മഹോത്സവം ശരണംവിളികളും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സ്രാഷ്ടാംഗം നമസ്‌കരിക്കാനുമുള്ള ഒരു  വേദിയാകുന്നു.അതിന്റെ പുണ്യം ഏറ്റുവാങ്ങി ഇങ്ങ്‌ഈ  ന്യൂയോർക്  മഹാനഗരത്തിന്റെ മധ്യത്തിലും ശരണമന്ത്രങ്ങളുയരുകയാണ്‌. വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍മകരവിളക്കിന്റെ  സുകൃതം നുകരാന്‍ അവസരമൊരുക്കി  ഏവരെയും സ്വാഗതം ചെയ്യുന്നു.

കാലത്തിനും തോല്‌പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്‌. സത്യങ്ങളുണ്ട്‌. ജന്മനാട്ടിലായാലും കടലുകള്‍ക്കപ്പുറമായാലും ഈ  വിശ്വാസം  ചൈതന്യം വറ്റാതെ നിലനില്‌ക്കും .അതാണ്‌ വ്രതശുദ്ധിയുടെ ആതിര നിവാലിലൂടെ മകരകുളിരും മഞ്ഞും മുങ്ങിനിവരുന്ന ത്രിസന്ധ്യകളും പുലരികളുമുള്ള മണ്ഡലമകരവിളക്ക്  കാലം. എങ്ങും ഒരേയൊരു നാദം. സ്വാമി ശരണം…ഒരേയൊരു രൂപം. ശ്രീബരീശന്‍….അതിവിടെയാണ്‌. അതാണെന്റെ ദേവാലയം. ശ്രീ ശബരീശന്‍ വാഴും ശബരിമല. അവിടെ ശരണമന്ത്രങ്ങളുടെ നാളുകളാണ്. പൊന്നുപതിനെട്ടാംപടിയില്‍ സഹസ്രകോടികളുടെ തൃപ്പാദങ്ങള്‍ പതിഞ്ഞ ഒരു വർഷം കുടി കടന്നുപോകുന്നു.

 പൂവിലും പുല്ലിലും കല്ലിലും മുള്ളിലും ഈശ്വരനുണ്ടെന്ന സത്യം ഉദ്‌ഘോഷിക്കാന്‍. എല്ലാ ചരാചരങ്ങളിലും സ്വാമിയെ മാത്രം കാണുന്ന പുണ്യകാലം ഓര്‍ത്തെടുക്കാന്‍. മാലയിട്ട ഭക്തനും മലയിലെ ഭഗവാനും ഒന്നാകുന്ന ലോകത്തിലെ ഏക പുണ്യസ്ഥലം ദര്‍ശിക്കുവാന്‍, മനുഷ്യനെ ഒരു ജാതി മാത്രമെന്ന സത്യം തന്റെ പ്രവൃത്തികൊണ്ടു തെളിയിച്ച അദൈ്വത സന്ദേശത്തിന്റെ മൂര്‍ത്തീവത്തെ മനസിലേക്കാവാഹിക്കാന്‍, ഈ തീര്‍ത്ഥ പ്രയാണം അനന്തമാണല്ലോ.?

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ  ഏറ്റവും വലിയ പ്രത്യേകത ശബരിമല ക്ഷേത്രത്തിൽ   നടക്കുന്ന  പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ നിര്‍വ്വഹിചുവരുന്നു  എന്നതാണ്.പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി നിര്‍വ്വഹിക്കുന്നത്‌  പൂജാരിമാരായ ശ്രീനിവാസ് ഭട്ടർ, മോഹൻജി ,സതീഷ് പുരോഹിത് എന്നിവരാണ്.

രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിക്കുന്ന   മകരവിളക്ക്‌ മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും,  പബസദ്യകും  ശേഷം ഇരുമുടി  പൂജ നടത്തി .    ഇരുമുടിയെന്തിയ അയ്യപ്പന്മാർ   ശരണം വിളിയോടെ  ക്ഷേത്രo വലംവെച്ച്  ക്ഷേത്രതിനുള്ളിൽ പ്രവേശിക്കുന്നതും  ,നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ    പടി പൂജ,നമസ്‌കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി,മന്ത്ര പുഷ്‌പം, ചതുര്‍ത്ഥ പാരായണം, ദിപരാധന,കർപ്പൂരാഴിക്കും ശേഷം ,ഹരിവരാസനം പാടി  അന്നദാനം വും നടത്തി  മകരവിളക്ക്‌ മഹോത്സവത്തിനു പരിസമാപ്‌തി ആവും .വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രഭജൻ ഗ്രൂപ്പിന്റെ ഭജന കണ്ണൻജീ ,തീപൻ ,മഹലിഗം , ശ്രീറാം, പ്രഭ കൃഷ്ണൻ,  തുടങ്ങിയവർ നയിക്കുന്നതാണെന്ന്    ഗുരുസ്വാമി പാർത്ഥസാരഥി പിള്ള അറിയിച്ചു.