ടെലികോം രംഗം കീഴടക്കി ജിയോ

മുംബൈ: ടെലികോം രംഗം കീഴടക്കുവാന്‍ ടെക്ക് കമ്പനികള്‍ മത്സരയോട്ടം നടത്തുമ്പോള്‍ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. അത്തരത്തില്‍ മികച്ച ഓഫറുകളുമായി വിപണി കൈപ്പടിയിലൊതുക്കി കഴിഞ്ഞവരാണ് റിലയന്‍സ് ജിയോ. ആറ് മാസത്തേക്ക് സേവനങ്ങളെല്ലാം സൗജന്യമായി നല്‍കിയാണ് ജിയോ ആദ്യം വാര്‍ത്തകളിലിടം പിടിച്ചത്.

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ റിലയന്‍സിന്റെ ലാഭഫലം പുറത്ത് വന്നപ്പോള്‍ 504 കോടിയോളമാണ് ജിയോ ലാഭമുണ്ടാക്കിയിരിക്കുന്നത്. 2017 ഡിസംബര്‍ 31ലെ കണക്കുകള്‍ പ്രകാരം 16 കോടി ഉപയോക്താകളാണ് ജിയോക്കുള്ളത്. 431 കോടി ജി.ബിയുടെ വയര്‍ലെസ് ഡാറ്റയാണ് ജിയോയിലുടെ പ്രതിമാസം ഉപയോഗിക്കുന്നത്. ശരാശരി 154 രൂപ ജിയോ സേവനങ്ങള്‍ക്കായി ഉപയോക്താകള്‍ പ്രതിമാസം ചെലവഴിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ