ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം

മുംബൈ: ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ സംശയാസ്പദമായ അക്കൗണ്ടുകള്‍ ബാങ്കുകള്‍ സസ്‌പെന്റ് ചെയ്തു. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.

ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ കറന്റ് അക്കൗണ്ടുകളിലെ ഇടപാടുകള്‍ ബാങ്കുകള്‍ പരിശോധിക്കുകയാണ്. അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

സെബ്‌പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബിടിസി എക്‌സ്ഇന്ത്യ തുടങ്ങിയ പത്ത് എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടുകളിലാണ് നടപടിയെടുത്തിരിക്കുന്നത്. എക്‌സ്‌ചേഞ്ചുകളിലെ പ്രൊമോട്ടര്‍മാരോട് വിവിധ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായും ബാങ്ക് അധികൃതര്‍ സൂചിപ്പിച്ചു.