ഉപാധികളോടെ ദയാവധം ആകാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉപാധികളോടെയുള്ള  ദയാവധത്തിന് സുപ്രീംകോടതിയുടെ അനുമതി.  ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രി​ല്ല എ​ന്ന് ഉ​റ​പ്പാ​യ രോ​ഗി​ക​ള്‍​ക്ക് ദ​യാ​വ​ധം അ​നു​വ​ദി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മ​ര​ണ​താ​ല്പ​ര്യം നി​യ​മ​വി​ധേ​യ​മാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​മ​ണ്‍ കോ​ഴ്സ് എ​ന്ന സം​ഘ​ട​ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്റേ​താ​ണ് വി​ധി. മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ആയുസ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്ന് വെക്കാമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.

ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ന്‍ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല എ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് മു​ന്‍​കൂ​ര്‍ മ​ര​ണ​താ​ല്പ​ര്യം രേ​ഖ​പെ​ടു​ത്താ​നും അ​ത​നു​സ​രി​ച്ച്‌ ദ​യാ​വ​ധം അ​നു​വ​ദി​ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.വെ​ന്റിലേറ്ററിന്റെ സ​ഹാ​യ​ത്തോ​ടെ ഒ​രാ​ള്‍ ജീ​വി​ക്ക​ണ​മെ​ന്ന് എ​ങ്ങ​നെ നി​ര്‍​ബ​ന്ധി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും സം​ഘ​ട​ന ഹ​ര്‍​ജി​യി​ല്‍ ചോ​ദി​ച്ചി​രു​ന്നു.

കൃത്യമായ മാര്‍ഗ നിര്‍ദേശത്തോടെയാണ് ദയാവധത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. അതായത് ഒരു മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. മാത്രമല്ല ജില്ലാ മജിസ്ട്രേറ്റിന്റെയും സ്ഥലത്തെ ഹൈക്കോടതിയുടേയും അനുമതി വേണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരിച്ചുവരാനാവാത്തവിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ബോധപൂര്‍വം മരിക്കാന്‍ വിടുന്നതാണ് നിഷ്ക്രിയ ദയാവധം (പാസിവ് യുത്തനേസിയ) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

തന്റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയുന്നതിന് എങ്ങനെ തടസ്സം നില്‍ക്കാനാവും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സന്നദ്ധ സംഘടന ഹര്‍ജിയില്‍ ചോദിച്ചു.