ജയലളിതയുടെ ആദ്യ സിനിമ ‘എ’ പടം

ചെന്നൈ: മൂന്നാമത്തെ വയസ്സില്‍ നൃത്തം പഠിച്ചു തുടങ്ങിയതാണ് ജയലളിത. ഭരതനാട്യമായിരുന്നു ഏറെ ഇഷ്ടം. വയസ്സില്‍ അമ്മ വേദവതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സിനിമയിലെത്തിയത്. മെട്രിക്കുലേഷന് ഉയര്‍ന്ന മാര്‍ക്കു നേടി വിജയിച്ച ജയലളിതയ്ക്ക് സിനിമയെക്കാള്‍ പഠിക്കാനായിരുന്നു താത്പര്യം. അതും സിവില്‍ സര്‍വീസ്. എന്നാല്‍ ജീവിതം എത്തിയത് സിനിമയിലായിരുന്നു. ആദ്യ സിനിമ എ സര്‍ട്ടിഫിക്കറ്റ് ഉള്ളതായിരുന്നു. ശ്രീ ശൈല മഹാത്മ. അന്ന് വെറും 15 വയസ്സുമാത്രമുണ്ടായിരുന്ന ജയലളിതയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തീയറ്ററില്‍ പോയി സിനിമ കാണാനും കഴിഞ്ഞില്ല.

സ്ലീവ്ലെസ് ബ്ലൗസ് അണിഞ്ഞ് ഞെട്ടിച്ചു

jayalalitha-oldസിനിമയ്ക്കു വേണ്ടി സ്ലീവ്ലെസ് ബ്ലൗസ് ധരിച്ചതും വെള്ളച്ചാട്ടച്ചിനു കീഴെ നനഞ്ഞു നില്‍ക്കുന്നതുമായ രംഗങ്ങള്‍ ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിച്ചത് ജയലളിതയാണ്. 15 വയസ്സ് മാത്രമുണ്ടായിരുന്ന ജയലളിതയ്ക്ക് ആദ്യ ചിത്രത്തില്‍ കിട്ടിയ വേഷം ഒരു വിധവയുടേതായിരുന്നു.
എം.ജി.ആറുമായി പിണങ്ങിയ കാലത്തെ കാമുകന്‍ ശോഭന്‍ ബാബുവായിരുന്നു. അടുത്തടുത്ത വീട്ടിലെ താമസക്കാരായാരുന്നതിനാല്‍ ജയലളിത തന്റെ വീട്ടില്‍ നിന്നും ശോഭന്‍ ബാബുവിനെ ബൈനോക്കുലറില്‍ വീക്ഷിക്കുന്നതും പതിവായിരുന്നു.
 പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജയലളിത യാത്രയില്‍ എന്നും പുസ്തകങ്ങള്‍ കൂടെ കരുതാറുണ്ട്. ഇംഗ്‌ളീഷ്പുസ്തകങ്ങളാണ് ജയലളിതയ്ക്ക് ഏറെ ഇഷ്ടം. വായനയ്ക്കൊപ്പം നല്ലൊരു എഴുത്തുകാരിയും കൂടിയാണ് ജയലളിത. തമിഴിലാണ് കൂടുതലും എഴുതിയിരിക്കുന്നത്. തായ് എന്ന തൂലികാ നാമത്തില്‍ ഒരു തമിഴ് വാരികയില്‍ ജയലളിത എഴുതിയിരുന്നു.
ഏറ്റവും കൂടുതല്‍ സില്‍വര്‍ ജൂബിലി ഹിറ്റുകള്‍ സിനിമയില്‍ നേടിയ നായിക ജയലളിതയാണ്. ജയലളിത നായികയായ 85 തമിഴ് സിനിമകളും 28 തെലുങ്ക് സിനിമകളും സില്‍വര്‍ ജൂബിലി ഹിറ്റുകളായിരുന്നു. ഹിന്ദിയില്‍ ഇസത് എന്ന സിനിമയും ഹിറ്റ് ആയിരുന്നു.