മാതാപിതാക്കള്‍ ഇങ്ങനെയായിരിക്കണം

കുട്ടികളുടെ നല്ല ഭാവിയ്ക്കും ഭാവിയുടെ സുരക്ഷിതത്വത്തിനും വേണ്ടി കഷ്ടപ്പെടുന്നവര്‍ തന്നെയാണ് എല്ലാ മാതാപിതാക്കളും. എന്നാല്‍ ചില മാതാപിതാക്കളെങ്കിലും വിചാരിക്കുന്നുണ്ട് ഞാന്‍ അല്‍പം സിട്രിക്ട് ആയാലേ കുട്ടികള്‍ ശരിയാവൂ എന്ന്. എന്നാല്‍ എല്ലാ രക്ഷിതാക്കളും വിശ്വസിച്ചു പോരുന്ന ചില മിത്തുകള്‍ ഉണ്ട്. ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും കേട്ടു പോന്ന ചില വിശ്വാസങ്ങളാണ് പലപ്പോഴും പല മാതാപിതാക്കളെയും ഇത്തരം സ്വഭാവക്കാരാക്കുന്നതും. കാലങ്ങളായി മാതാപിതാക്കള്‍ പിന്തുടര്‍ന്നു പോരുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

കരയുന്ന കുട്ടിയെ എടുക്കരുത്

ഒരിക്കലും കരയുന്ന കുട്ടിയെ എടുക്കരുത് എന്നാണ് മുതിര്‍ന്നവര്‍ പഠിപ്പിക്കുന്ന ശീലം. ഇത് കുട്ടികളില്‍ അച്ചടക്കം ഇല്ലാതാക്കും എന്നാണ് പറയുന്ന കാരണം. പക്ഷേ കുട്ടിയെ ശാന്തനാക്കാന്‍ എടുക്കികയാണ് വഴിയെങ്കില്‍ അത് തന്നെ പിന്തുടരാം.

കാലാവസ്ഥയിലെ മാറ്റം

തണുത്ത കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് പനി പിടിയ്ക്കാം. എന്നാല്‍ അത്തരത്തിലൊരു കാരണം ഇല്ല. ഇതിന് കാരണം പലപ്പോഴും കുട്ടിയുടെ രോഗപ്രതിരോധ ശേഷി കുറയുന്നതാണ്. അതിന് തണുപ്പെന്നോ ചുടെന്നോ ഇല്ല.

ആദ്യമായി പല്ല് വരുമ്പോള്‍

ആദ്യമായി പല്ല് വരുമ്പോള്‍ കുഞ്ഞിന് പനിയുണ്ടാവും എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ പല്ല് വരുമ്പോള്‍ കുഞ്ഞിന് ചെറിയ തരത്തിലുള്ള വേദന ഉണ്ടാവും എന്നത് സത്യമാണ്. എന്നാല്‍ ഒരിക്കലും അത് പനിയുമായി താരതമ്യം ചെയ്യേണ്ടതില്ല.

ജ്യൂസ് തരുന്ന ആരോഗ്യം

മറ്റ് ഭക്ഷണങ്ങളെക്കാള്‍ ആരോഗ്യം ജ്യൂസ് കഴിയ്ക്കുമ്പോഴാണ് എന്ന് വിശ്വസിക്കുന്നവരാണ് മറ്റു ചില രക്ഷിതാക്കള്‍. എന്നാല്‍ അമിതമായി ജ്യൂസ് കൊടുക്കുന്നത് കുട്ടികളുടെ പല്ലിനെ തകരാറിലാക്കും.

നിങ്ങളെക്കാള്‍ മുന്നില്‍ കുട്ടികള്‍

കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാല്‍ എന്തിനും ഏതിനും വാശി പിടിയ്ക്കുന്ന കുട്ടിയുടെ ആവശ്യം അംഗീകരിച്ച് കൊടുക്കുന്നത് പലപ്പോഴും സ്വഭാവ വൈകല്യത്തിലേക്കാണ് വഴി വെയ്ക്കുക.

കുട്ടികളുടെ മൂഡ് മാറ്റം

കുട്ടികള്‍ ഏതെങ്കിലും കാര്യത്തിന് അപ്‌സെറ്റ് ആയി ഇരിയ്ക്കുകയാണെങ്കില്‍ അതൊരിക്കലും നിങ്ങളുടെ വീഴ്ചയാണെന്ന് കരുതരുത്.

വാക്‌സിനും ഓട്ടിസവും

വാക്‌സിനും ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പറയുന്നത്. വാക്‌സിന്‍ എടുക്കുന്നത് കുട്ടികളില്‍ ഓട്ടിസം ഉണ്ടാക്കും എന്നാണ് വിശ്വാസം. എന്നാല്‍ ഇത് തെറ്റായ വിശ്വാസമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ