നടി ശ്രിന്ദ രണ്ടാമതും വിവാഹിതയായി; വരന്‍ യുവ സംവിധായകന്‍

കൊച്ചി: നടി ശ്രിന്ദ വീണ്ടും വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

നടി നമിത പ്രമോദ് ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ആശംസകളുമായെത്തിയിരുന്നു. ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്.

പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. ഒരു മകനുണ്ട്

കാമുകന്‍ അഷാബിനെ വിവാഹം കഴിക്കാനുളള തീരുമാനം ഒരു വലിയ തെറ്റായിരുന്നു എന്ന് ശ്രിന്ദ ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. അറിവില്ലാത്ത പ്രായത്തില്‍ സംഭവിച്ച തെറ്റായിരുന്നു അത്. കുട്ടിയുണ്ടായിക്കഴിഞ്ഞ ശേഷമാണ് ഈ തെറ്റ് തിരിച്ചറിഞ്ഞതെന്നും ശ്രിന്ദ പറഞ്ഞിരുന്നു.

22 ഫീമെയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും, നോര്‍ത്ത് 24 കാതം,1983 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശ്രിന്ദ.

1983 എന്ന ചിത്രത്തില്‍ സച്ചിന്റെ ഫോട്ടോ കണ്ട് ഇതാരാ എന്ന് ചോദിച്ച ശ്രിന്ദയുടെ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. ശ്രിന്ദ അഷാബ് എന്ന പേര് മാറ്റി ശ്രിന്ദ അര്‍ഹാന്‍ എന്ന പേരിലാണ് നടി ഇപ്പോള്‍ സിനിമാരംഗത്ത് അറിയപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ