പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020ല്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ജെര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷയുടെ ഇലക്ട്രിക്ക് കാറായ ടെയ്കാന്‍ 2020 മേയ് മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനൊരുങ്ങുന്നു. ആഗോള വിപണിയില്‍ സെപ്തംബറില്‍ പുറത്തിറക്കുന്ന വാഹനം 2020 മേയ് അവസാനത്തിന് മുമ്പ് ഇന്ത്യയിലും പുറത്തിറക്കുമെന്ന് പോര്‍ഷ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടി അറിയിച്ചു.

ആധുനിക 800 – v ശൈലിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് വെറു നാലു മിനിറ്റുകൊണ്ട് കൈവരിക്കാന്‍ ടെയ്കാന് സാധിക്കും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് കഴിയും.

2020 -ല്‍ ഇലക്ട്രിക്ക് വാഹനമായ ടെയ്കാന്‍ വിപണിയിലെത്തിക്കുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രധാനം ചെയ്യുന്ന നിര്‍മ്മാതാക്കളുടെ പട്ടികയയില്‍ പോര്‍ഷയും ഉള്‍പ്പെടും.