ഐശ്വര്യ റായിയുടെ മേക്കപ്പ്മാന് ദിവസം ഒരു ലക്ഷം, രജനികാന്തിന്റെ ഹെയര്‍ ഡ്രസര്‍ക്ക് അരലക്ഷം 

 

രജനീകാന്തിന്റെ വിഗിന് അഞ്ച് ലക്ഷത്തോളം രൂപ വില

ഐ എന്ന ചിത്രത്തില്‍ വിക്രമിനെ മേക്കപ്പ് ചെയ്ത ന്യൂസിലന്റുകാരനായ ക്രസ്റ്റന്‍ ടിന്‍സലെയ്ക്ക് മൂന്ന് കോടിയാണ് പ്രതിഫലം

 

ചെന്നൈ:മേക്കപ്പ് എന്ന കലയുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലവും കൂടി. ഐശ്വര്യാ റായിയുടെ പഴ്‌സണല്‍ മേക്കപ്പ്മാന് ദിവസം ഒരു ലക്ഷം രൂപയാണ് ശമ്പളം. ചിത്രത്തിന്റെ മേക്കപ്പ്മാന് പുറമെയാണ് പഴ്‌സണല്‍ മേക്കപ്പ്മാനുള്ളത്. സ്വകാര്യ പരിപാടികള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും പഴ്‌സണല്‍ മേക്കപ്പ്മാനാണ് ഒരുക്കുന്നത്. രജനീകാന്തിന്റെ ഹെയര്‍ഡ്രസര്‍ക്ക് ഒരു ദിവസം അരക്ഷം രൂപയാണ് ശമ്പളം. രജനീകാന്തിന്റെ വിഗിന് അഞ്ച് ലക്ഷത്തോളം രൂപ വില വരും.

ഐ എന്ന ചിത്രത്തില്‍ വിക്രമിനെ മേക്കപ്പ് ചെയ്ത ന്യൂസിലന്റുകാരനായ ക്രസ്റ്റന്‍ ടിന്‍സലെയ്ക്ക് മൂന്ന് കോടിയാണ് പ്രതിഫലം. അക്കാഡമി അവാര്‍ഡ് ജേതാവായ ഇദ്ദേഹമാണ് പാഷന്‍ ഓഫ് ദ െ്രെകസ്റ്റിന്റെ മേക്കപ്പ്മാന്‍. ഇദ്ദേഹത്തെ കാണണമെങ്കില്‍ 15 ദിവസം മുമ്പ് അപ്പോയിന്‍മെന്റ് എടുക്കണം. അത്രത്തോളം സാധ്യതയുള്ള കലയാണ് മേക്കപ്പ്. മലയാളത്തിലെയും ദക്ഷിണേന്ത്യയിലെയും ഏറ്റവും തിരക്കും വിലയേറിയതുമായ മേക്കപ്പ്മാന്‍ പട്ടണം റഷീദാണ്. പരസ്യചിത്രങ്ങളുടെ മേക്കപ്പിന് ഒരു ലക്ഷമാണ് അദ്ദേഹം ദിവസവും വാങ്ങുന്നത്. എന്നാല്‍ മേക്കപ്പിന് സാധ്യതയുള്ള ചെറിയ സിനിമകള്‍ക്ക് പ്രതിഫലം പോലും കൈപ്പറ്റാതെ അദ്ദേഹം ജോലി ചെയ്യുന്നുണ്ട്.