ഡിജിറ്റൽ പണമിടപാടിൽ മലപ്പുറം കുതിക്കുന്നു

 

-വികാസ് രാജഗോപാല്‍-

മലപ്പുറത്തിന് വിശേഷണങ്ങൾ ഏറെയാണ് കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല.നിയമസഭാമണ്ഡലങ്ങൾ കൂടുതലുളള ജില്ല. ഇന്ത്യയിൽ ആദ്യമായി പൂ‌ർണ്ണ ഈ സാക്ഷരത കൈവരിച്ച ജില്ല എന്നിങ്ങനെ ധാരാളം വിശേഷണങ്ങള്‍…

അടുത്ത നേട്ടത്തിനായി മലപ്പുറം കുതിക്കുകയാണ്, ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിലാണ് പൂർണ്ണത കൈവരിക്കാൻ പോകുന്നത് .കേന്ദ്ര സർക്കാർ  കൊണ്ട് വന്ന നോട്ട്  പരിഷ്ക്കരണത്തെ തുടർന്ന്  സാമ്പത്തിക ഇടപാടുകളെല്ലാം  ക്യാഷ് ലെസ്സ് ആയി മാറുമ്പോൾ  ഇക്കാര്യത്തിലും മലപ്പുറം തന്നെ മുന്നിൽ.

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഡിജിറ്റൽ  സാമ്പത്തിക സാക്ഷരത നൽകാൻവേണ്ടി  കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയായ ഡിജിറ്റൽ ധൻ അഭിയാൻ പ്രകാരം കൂടുതൽ ഇടപാടുകാ‌ർ രജിസ്ട്രർ ചെയ്തത് മലപ്പുറത്താണ് .

സംസ്ഥാനത്ത് ഡിജിറ്റൽ ധൻ അഭിയാൻ പ്രകാരം രജിസ്ട്രർ  ചെയ്ത കച്ചവടക്കാരുടെ  മൊത്തം എണ്ണത്തിൻ്റെ 74 ശതമാനവും ഈ ജില്ലക്കാരാണ് . 9426 ചെറുകിട കച്ചവടക്കാർ ഇവിടെ ഡിജിറ്റൽ പണമിടപാടിലേക്ക് മാറി.

രണ്ടാം സ്ഥാനത്തുള്ള ഇടുക്കിയിൽ 1153 ആളുകളെ ചേർന്നുള്ളു എന്നുള്ള കണക്കുകൾ മലപ്പുറം അതിവേഗം കുതിക്കുകയാണെന്ന് കാണിക്കുന്നു.

അക്ഷയകേന്ദ്രങ്ങളുടെ  സഹായത്തോടെയാണ് ഈ വേഗത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന്  ഏൻ്റെ മലപ്പുറം ഡിജിറ്റൽ മലപ്പുറം ക്യാമ്പെയിൻ നോഡൽ ഒാഫീസ‌ർ അരുൺ പറയുന്നു.ക്യാമ്പെയിൻ്റെ ഭാഗമായി കുടുംബശ്രീ ,നെഹ്റു യുവകേന്ദ്ര പോലുള്ള  സംഘടനകളിലെ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി ഗ്രാമീണ മേഖലയിലെ പ്രവർത്തനം  വിപുലമാക്കാൻ  പോവുകയാണ് .

പുതിയ സാങ്കതിക വിദ്യ ഉപയോഗിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സംശയനിവാരണ ,പരിശീലന കേന്ദ്രങ്ങളായും നിലവിൽ അക്ഷയകേന്ദങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ ആദ്യത്തെ ‍ഡിജിറ്റൽ സാക്ഷര ജില്ല അകാനുള്ള ഒരുക്കത്തിലാണ് മലപ്പുറം