എച്ച് വണ്‍ വിസാ നയം ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും

-വിശാഖ് ചെറിയാന്‍-

ഇന്ത്യയുടെ മുമ്പോട്ടുള്ള സാമ്പത്തിക വളർച്ചക്കും ഭദ്രതക്കും ഒഴിച്ചുകൂടാൻ ആകാത്ത അവിഭാജ്യ ഘടകമാണ് വിവര സാങ്കേതിക മേഖല. 1998ൽ ഇന്ത്യയുടെ GDP വെറും 1.2% വളർച്ചയിൽനിന്ന് 2012ൽ അത് 7.2 ശതമാനമായി ഉയർന്നതിൽ ഐ.ടി, ഐ.ടി അനുബന്ധ മേഖല വഹിച്ച പങ്ക് വളരെ വലുതാണ്. നാസ്കോമിന്‍െറ 2015ലെ കണക്ക് പ്രകാരം 147 ബില്യൺ ഡോളറാണ് സോഫ്റ്റ്‌വെയർ കയറ്റുമതി ഇനത്തിൽ ഇന്ത്യയ്ക്ക് വരുമാനമായി ലഭിച്ചത്, അതായത് വർഷം 13 ശതമാനത്തിലധികം വളർച്ചയാണ് ഈ മേഖലയിൽ ഇന്ത്യ കൈവരിക്കുന്നത്. ഇതിനെ മുൻനിർത്തി ഇന്ത്യ ഒരു സമ്പൂർണ്ണ ഡിജിറ്റൽ രാജ്യമാക്കുക എന്നതാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഹ്രസ്വകാല ലക്ഷ്യം.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ വിവര സാങ്കേതിക വിപ്ലവം, ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ അതിവേഗം വളർച്ച കൈവരിക്കാൻ സഹായിച്ചതോടൊപ്പം ഇന്ത്യയിൽ 2.5 മില്യൺ ജോലികൾ സൃഷ്ടിക്കുകയും, ഇപ്പോൾ ഇന്ത്യ ലോകത്തിന്റെ തന്നെ ഐ.ടി തലസ്ഥാനമായി മാറിക്കഴിഞ്ഞു. തുടക്കത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ മാറി നിന്നപ്പോൾ ഈ മേഖലയിലെ അവസരം പരമാവധി പ്രയോജനപ്പെടുത്തി തക്ക സമയത്തു കർണാടക സർക്കാർ സ്റ്റാർട്ട് അപ്പ് കമ്പനികളെ പ്രോത്സാഹിപ്പിച്ചും, വിദേശ കമ്പനികളെ സ്വാഗതം ചെയ്‌തും ബംഗളൂരുവിനെ ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന രീതിയിൽ ഉയരുകയും ചെയ്തു. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഈ തരംഗം വ്യാപിക്കുകയും അനേകം ഐ.ടി പാർക്കുകൾ വരുകയും ചെയ്തതോടെ ഇന്ത്യയിൽ ഒരു വിപ്ലവം തന്നെ സൃഷിട്ടിക്കപെടുകയായിരുന്നു. 1998ൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി വെറും 4 ശതമാനത്തിൽ താഴെയായിരുന്നത് 2012ൽ 25 ശതമാനത്തിലധികമായി വർധിച്ചു. ഗർട്ണറിന്റെ കണക്ക് പ്രകാരം ഇപ്പോൾ ലോകത്തിലേതന്നെ ഏറ്റവും വലിയ ഐ.ടി കമ്പനികളെ എടുക്കുകയാണെങ്കിൽ ടാറ്റാ കോൺസൾട്ടൻസി, ഇൻഫോസിസ്, വിപ്രോ എന്നിവ ഉൾപ്പെടും. മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ഉദ്യോഗാർഥികളുടെ ലഭ്യത, കാലാവസ്ഥ അങ്ങനെ പലവിധ സവിശേഷതയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഐ.ടി മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിക്കേണ്ട സംസ്ഥാനം കേരളമായിരുന്നു. പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുത്ത സമരങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ഈ മേഖലയിൽ ചേക്കേറിയപ്പോൾ അൽപ്പം വൈകി പോയി.

country-wise

അമേരിക്കയിലെ ഭൂരിപക്ഷ കോർപറേറ്റുകളും ബഹുരാഷ്ട്ര കമ്പനികളാണ്, അവയുടെ പ്രവർത്തനം ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്നതു കാരണം ദൈനദിന പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് പോകേണ്ടതുണ്ട്. അതുകൊണ്ടാണ് അവർ വിവര സാങ്കേതിക മേഖലയെ അത്യധികം ആശ്രയിക്കുന്നത്‌. അവരുടെ ഇ.ആര്‍.പി, സപ്ലൈ ചെയിൻ, ഇ-കോമേഴ്‌സ് വിഭാഗങ്ങളെ ഓടിച്ചുകൊണ്ടുപോകാൻ തക്കതായ വിദഗ്ദ്ധരെ അമേരിക്കയിൽ സുലഭമല്ലാത്തതിനാൽ, ഈ മേഖലയെ മുഴുവനായോ ഭാഗികമായോ ഇൻഫോസിസ് പോലെയുള്ള ഐ.ടി സർവീസ് കമ്പനികളെ ഏൽപ്പിക്കുകയാണ് ഇവർ ചെയ്യുക. ഇവിടെയാണ് എച്ച് വണ്‍ പോലെയുള്ള ഉദ്യോഗാർഥികളുടെ പ്രാധാന്യം. ഓഫ്‌ഷോർ-ഓൺസൈറ്റ് മോഡൽ അല്ലങ്കിൽ സ്റ്റാഫ് ഓഗ്മെന്റ സംവിധാനമാണ് ഇവിടെ സ്വീകരിക്കുക. രണ്ടായാലും എച്ച് വണ്‍ വിസാ ആവശ്യമാണ്. പ്രതിവര്‍ഷം 65,000ലധികം ഇന്ത്യാക്കാരാണ് വിവിധ ഐ.ടി കമ്പനികളിലും മറ്റുമായി എച്ച് വണ്‍ വിസയിലെത്തുന്നത്. എച്ച് വണ്‍ വിസയില്‍ അമേരിക്കയില്‍ വന്ന് നിരവധി വര്‍ഷങ്ങള്‍ ജോലി ചെയ്തതിന് ശേഷം ഗ്രീന്‍കാര്‍ഡ് കരസ്ഥമാക്കി തുടര്‍ ജീവിതം നയിക്കുന്നവര്‍ മാത്രമല്ല, ഒപ്പം ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവരും ഈ രാജ്യത്തുണ്ട്.

company-wise

പ്രമുഖ സർവേകൾ പ്രകാരം ഏറ്റവും കൂടുതൽ എച്ച് വണ്‍ വിസാ ഉദ്യോഗാർത്ഥികൾ ഇന്ത്യയിൽ നിന്നാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതുപോലെ തന്നെ അമേരിക്കയിൽ ഏറ്ററ്വും കൂടിതൽ എച്ച് വണ്‍ വിസാ ഫയൽ ചെയ്യുന്ന കമ്പനികളിൽ ആദ്യത്തെ പത്തിൽ ഇന്ത്യയിൽനിന്ന് അഞ്ച് ഐ.ടി സർവീസ് കമ്പനികൾ ആണ്. അതിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇൻഫോസിസും, ടാറ്റാ കൺസൾട്ടൻസിയുമാണ്.

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നെടും തൂണാണ് ഇങ്ങനെ അമേരിക്കയിൽ വരുന്ന എച്ച് വണ്‍ ഉദ്യോഗാർത്ഥികൾ എന്ന വാസ്തവം വിസ്മരിക്കുന്നു അമേരിക്കൻ പൗരത്വം സ്വീകരിച്ചു സ്ഥിര താമസമാക്കിയ ചില മലയാളികളുണ്ട്. അവരൊക്കെയും ഭാര്യമാരുടെ ഔദാര്യത്തില്‍ അമേരിക്കയില്‍ എത്തപ്പെട്ടവരാണ്. അവരില്‍ ചിലര്‍ക്കൊക്കെ എച്ച് വണ്‍ വിസ നല്‍കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കണ്ടിട്ടുണ്ട്. ഈയടുത്ത കാലത്ത് ഒരു മലയാളി സംഘടനയുടെ നേതാവ് ട്രംപിന്‍െറ എച്ച്.വണ്‍ വിസ നയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വന്‍വിവാദമായതോടെ അദ്ദേഹം അത് പിന്‍വലിച്ചു.