SHOCKING NEWS: മുഖ്യമന്ത്രീ, അങ്ങയുടെ പോലീസ് സ്ത്രീകളോട് ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്…

ലേഡീസ് ഹോസ്റ്റലില്‍ വനിതാ പോലീസ് ഇല്ലാതെ ചേര്‍ത്തല എസ്.ഐയുടെ രാത്രി റെയ്ഡ് 

ബലാല്‍സംഗം നടന്നോ എന്നറിയാന്‍ എസ്.ഐ നിര്‍ബന്ധിപ്പിച്ച് മെഡിക്കല്‍ ടെസ്റ്റ് നടത്തിച്ചു 

കമ്പനി മുതലാളിയോടുള്ള പകവീട്ടലിന്‍െറ ഭാഗമാണ് ഈ റെയ്ഡ് എന്നറിയുന്നു 

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു 

-പി.ബി. കുമാര്‍-

Who bite on your neck? – ആരാണ് നിന്റെ കഴുത്തിൽ കടിച്ചത്? മുന്നിൽ നിൽക്കുന്ന കാക്കി വസ്ത്രധാരിയുടെ ചോദ്യത്തിനു മുമ്പിൽ ഒഡീഷ സ്വദേശിനി തപസ്വിനി വിയർത്തു. കാരണം അവളെ ആദ്യം കടിച്ചിട്ടില്ല. ജനിച്ചപ്പോഴുള്ള മറുകാണ് കഴുത്തിലുള്ളത്.

ആരോരുമില്ലാത്ത 11 ഇതര സംസ്ഥാനക്കാരായ പെൺകുട്ടികളുടെ കഥയാണ് ഇത്. കേരളത്തിലെ പോലീസ് ഉന്നതമാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കഥ നിർബന്ധമായും കേൾക്കണം.

2016 നവംബർ 14 ന്  രാത്രിയായിരുന്നു സംഭവം. ഉദ്ദേശം പതിനൊന്നരയോടെ ചേർത്തല മംഗള മറൈൻ എക്സിം പ്രൈവറ്റ് ലിമിറ്റഡിലെ ഇതര സംസ്ഥാനക്കാരായ പതിനൊന്ന് പെൺകട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ വനിതാ പോലീസിന്റെ സഹായം ഇല്ലാതെയാണ് അരൂർ  എസ്.ഐ എത്തിയത്. എറണാകുളം നിയമസഹായ ഭവനിലെ ആന്റി ഹ്യൂമെൻ ട്രാഫിക്കിംഗ് ക്ലബ് പ്രസിഡന്റ് അഖിൽ സോമനും എസ് ഐക്ക് ഒപ്പമുണ്ടായിരുന്നു. പെൺകുട്ടികൾ നല്ല ഉറക്കത്തിലായിരുന്നു. അവർ നിശാവസ്ത്രകളാണ് ധരിച്ചിരുന്നത്. പോലീസിന്റെ പോർവിളി കേട്ട് പെൺകുട്ടികൾ ഞ്ഞെട്ടിയെഴുന്നേറ്റു. വസ്ത്രം മാറാൻ പോലും അനുവദിക്കാതെ പെൺകട്ടികളോട് വരിയായി നിൽക്കാൻ ആവശ്യപ്പെട്ടു. അഖിൽ സോമനും കുട്ടുകാരും ഇതെല്ലാം മൊമ്പൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. നിരാവസ്ത്രത്തിന്റെ ഉള്ളിലേക്കും അഖിലിന്റെ ക്യാമറ കടന്നു ചെന്നു എന്നാണ് പെൺകുട്ടികൾ പറയുന്നത്.

പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് വനിത പോലീസില്ലാതെ എത്തിയ  എസ്ഐക്ക് അറിയേണ്ടിയിരുന്നത്. ചോദ്യം ചെയ്തിട്ടും ഫലമുണ്ടെന്നു തോന്നാത്തതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നും മടങ്ങിയ എസ്.ഐ.പിന്നീട് എത്തിയത് ഒരു സന്നാഹത്തോടൊപ്പമാണ്. അവർ പെൺകുട്ടികളുടെ മുറികളിൽ അതിക്രമിച്ച് കയറി അവരുടെ ബാഗുകൾ പരിശോധിച്ചു. പെൺകുട്ടികളുടെ ഐ.ഡി കാർഡുകൾ പിടിച്ചെടുത്തു. 15 ന് രാത്രി ഹോസ്റ്റലിലെത്തിയ എസ്ഐയും എറണാകുളം ചിൽഡ്രൻസ് ഹോമിലെ ചൈൽഡ് വെൽഫയർ ഓഫീസറും കുട്ടികളുടെ തിരിച്ചറിയൽ രേഖകൾ കൃത്രിമമാണെന്നും അതിനാൽ  അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

പെൺകുട്ടികളിൽ ചിലർ ബോധരഹിതരായി തറയിൽ വീണു. അവരെ പോലീസ് അരൂർ മെഴ്സി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് എറണാകുളം കാക്കനാടുള്ള ജുവനൈൽ ഹോമിൽ പാർപ്പിച്ചു.17 ന് കടവന്ത്രയിലെ ശാന്തി ഭവനിലേക്ക് മാറ്റി. ഇതിനിടയിൽ ഒധീഷയിലും കർണാടകത്തിൽ നിന്നും പെൺകുട്ടികളുടെ ബന്ധുക്കൾ ആധാർ കാർഡുകളമായി സ്ഥലത്തെത്തി.12 പേരും മുതിർന്നവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കസ്റ്റഡിയിൽ നിന്നും പെൺകട്ടികളെ വിട്ടയക്കാൻ തീരുമാനിച്ചു.

എന്നാൽ പെൺകുട്ടികളെ വിട്ടുകൊടുക്കുന്നതിനു പകരം അരൂർ എസ് ഐയും ചൈൽസ് വെൽഫയർ ഓഫീസറും അവരെ എറണാകുളം മെഡിക്കൽ കോളേജിലെത്തിച്ച് രക്ത സാമ്പിളുകളെടുത്തു.പ്രായം മനസിലാക്കാൻ വേണ്ടിയായിരുന്നു ഇത്. സുപ്രീം കോടതി പോലും അംഗീകരിച്ച ആധാർ കാർഡിനെ പോലീസ് അവിശ്വസിച്ചെന്ന് ചുരുക്കം.

പെൺകുട്ടികളെ ഗൈനക്കോളജിസ്റ്റിന് മുന്നിലെത്തിച്ചു. ഡോക്ടർ വസ്ത്രങ്ങളക്കഴിക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച പെൺകുട്ടികളെ എസ്ഐ യും ഡോക്ടറും ചേർന്ന് ഭീഷണിപ്പെടുത്തി. ടെസ്റ്റിന് തയ്യാറായില്ലെങ്കിൽ ഒരിക്കലും നാട് കാണാനാവില്ലെന്നായിരുന്നു ഭീഷണി.തടർന്ന് പ്രായപൂർത്തിയായ പെൺകുട്ടികളെ വിട്ടുകൊടുക്കാനാവില്ലെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി നിലപാടെടുത്തു. ആധാർ കാർഡ് വിശ്വസനീയമല്ലെന്നും പ്രായപരിശോധനാ ഫലം വരണമെന്നും ശഠിച്ചു. ഇതിനിടയിൽ അരൂർ എസ്.ഐ. പ്രായമറിയാൻ കർണാടകയിലേക്ക് പോയി യാഥാർത്ഥ്യം മനസിലാക്കി .

ഇതിനിടെ മനുഷ്യാവകാശ കമ്മീഷൻ  പെൺകുട്ടികളെ  മോചിപ്പിക്കാൻ ഉത്തരവിട്ടു. എന്നാൽ കൊച്ചി റേഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നിർദ്ദേശാനുസരണം പെൺകട്ടികളെ ശാന്തി ഭവനിൽ തന്നെ താമസിപ്പിച്ചു. പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഐ ജിയുടെ കണ്ടെത്തൽ. അതേസമയം പെൺകുട്ടികൾ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അത് നാട്ടിൽ നിന്നാണെന്നും ഗൈനക്കോളജിസ്റ്റിന്റെ റിപ്പോർട്ടിലുണ്ട്.

പെൺകുട്ടികളെ ഗൈനക്കോളജി ടെസ്റ്റിന് വിധേയമാക്കിയത് അവരുടെ സമ്മതം കൂടാതെയാണ്. കമ്പനി ജീവനക്കാർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി നൽകണമെന്ന് ചേർക്കല ഡിവൈ എസ് പി നിർബന്ധിച്ചു.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡി ജി പി യിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

ബാലവേല ആരോപിച്ചാണ് അർദ്ധരാത്രി പോലീസ് പെൺകുട്ടികളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇവർ  പ്രായയപൂർത്തിയായവരാണെന്ന് മനസിലാക്കിയതോടെയാണ് പോലിസ് ലൈംഗിക പീഡന കഥ മെനഞ്ഞടുത്തതെന്നാണ് വിവരം.

പോലീസിന്റെ ലക്ഷ്യം ഇവർ ജോലി ചെയ്യുന്ന കമ്പനിയാണെങ്കിൽ എന്തിനാണ് പാവപ്പെട്ട പെൺകുട്ടികളെ പീഡിപ്പിക്കുന്നത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുന്ന നടപടിയാണ്  ഇത്. ഇതര സംസ്ഥാനങ്ങളിൽ നിലനില്പ് ഇല്ലാത്തവരാണ് കേരളത്തിൽ ഉപജീവനം തേടിലെത്തുന്നത്. അവരെ ബലിയാടാക്കിയിട്ട് എന്താണ് പ്രയോജനം?