ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസ്, ലോകായുക്ത വിധിയെ തള്ളി കെ.ടി. ജലീല്‍

    തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തള്ളി മന്ത്രി കെ ടി ജലീല്‍. ഹൈക്കോടതിയും മുന്‍ കേരള ഗവര്‍ണറും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീല്‍ പ്രതികരിച്ചു. പൂര്‍ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചതില്‍ മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ലോകായുക്താ ഡിവിഷന്‍ ബെഞ്ച് വിധിച്ചത് അദീപിനെ ജനറല്‍ മാനേജരായി നിയമിച്ച ജലീല്‍ ആരോപണത്തില്‍ കുറ്റക്കാരനാണ്. അധികാര ദുര്‍വിനിയോഗമാണ് ജലീല്‍ നടത്തിയത്. സ്വജനപക്ഷപാതം കാട്ടിയ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്താ റിപ്പോര്‍ട്ടില്‍ പറയുന്നു