വീക്ഷണം എക്‌സി. എഡിറ്ററുടെ കാമകേളി വെളിപ്പെടുത്തി ഊമക്കത്ത്

കത്ത് വായിച്ച് മൂക്കത്ത് വിരല്‍വച്ച് നേതാക്കള്‍

എഡിറ്റര്‍ സ്ത്രീകളുടെ തോളില്‍ കൈയ്യിടുന്ന ഗാന്ധിയെന്ന് ആക്ഷേപം

-രാജേഷ് ഗോപാലകൃഷ്ണന്‍-

കൊച്ചി: കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരിന് പിന്നാലെ പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ കൊച്ചി ഓഫീസില്‍ നടക്കുന്ന അനാശാസ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ഊമക്കത്ത് ചര്‍ച്ചയാകുന്നു.

വീക്ഷണത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും എംഡിയുടെ ചുമതലയുള്ളയാളുമായ ടി.വി പുരം രാജുവിന്റെ കാമകേളികളും തട്ടിപ്പുമാണ് കത്തില്‍ വിവരിച്ചിരിക്കുന്നത്. വീക്ഷണം കുടുംബാംഗങ്ങളുടെ പേരില്‍ അയച്ചിരിക്കുന്ന ഈ കത്ത് കൊച്ചിയില്‍നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വി.എം സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നത്തല തുടങ്ങി കെ.പി.സി.സി ഭാരവാഹികള്‍ക്കും എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമാണ് കത്ത് ലഭിച്ചിരിക്കുന്നത്.

veek-letter-01

veek-letter-02

എക്‌സി. എഡിറ്റര്‍ ഗാന്ധിജിയെപ്പോലെ ആണെന്നാണ് കത്തിലെ പ്രധാന ഉപമ. ഓഫീസിലെ ജീവനക്കാരായ സ്ത്രീകളുടെ തോളിലും പിന്നെ വേണ്ടാത്തിടത്തുമൊക്കെ കൈ ഇടലാണ് ഇദ്ദേഹത്തിന്റെ പ്രധാന പണിയെന്ന് കത്തിലുണ്ട്. ഇദ്ദേഹം വയാഗ്ര ഗുളിക വേണ്ട രീതിയില്‍ ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്യുകയാണ് പതിവ്. പരസ്യവിഭാഗത്തില്‍ ജോലി ചെയ്യാന്‍ വന്ന വനിതയ്ക്ക് റസിഡന്റ് എഡിറ്ററെക്കാള്‍ കൂടിയ ശമ്പളം നല്‍കി നിയമിച്ചതിന്റെ പിന്നിലും ഇദ്ദേഹമാണെന്നാണ് കത്തിലെ ആരോപണം. സ്വന്തം സാമ്പത്തിക ലാഭത്തിനും സുഖത്തിനും വേണ്ടി മാത്രമാണ് ഇദ്ദേഹം വീക്ഷണം പത്രത്തെ ഉപയോഗിക്കുന്നത്. വീക്ഷണത്തിന് ഒരു നാഥനുണ്ടാകാണം. ശരിയെന്ന് തോന്നുന്ന തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുകയും കോണ്‍ഗ്രസിന്റെ ശബ്ദം പ്രവര്‍ത്തകരിലുമെത്തിക്കാന്‍ ശ്രമിക്കുന്ന ഒരാളകണം എഡിറ്ററാകേണ്ടത്. കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയ പോലെയാണ് ഈ വീക്ഷണം ഗാന്ധിയുടെ പ്രവര്‍ത്തികള്‍. ഗോപികമാര്‍ക്കൊപ്പം വെണ്ണ തിന്നും ഇളനീര്‍കുടിച്ചും നടക്കുന്ന ഈ ശ്രീകൃഷ്ണനെ കെട്ടുകെട്ടിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

എ.സി ജോസ് പാര്‍ലമെന്റ് അംഗമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സഹായിയായിരുന്നു ടി.വി പുരം. തുടര്‍ന്ന് എ.സി ജോസിന്റെ ശിപാര്‍ശയിലാണ് രാജു വീക്ഷണത്തില്‍ ജോലിക്കെത്തിയത്. എ.സി ജോസ് വീക്ഷണം എം.ഡിയായതോടെ ടി.വി പുരത്തെ എക്‌സിക്യൂട്ടീവ് എഡിറ്ററാക്കി മാറ്റുകയായിരുന്നു. എ.സി ജോസിന്റെ മരണത്തോടെ കെ.പി.സി.സി അധ്യക്ഷനായ വി.എം സുധീരനെ സ്വാധീനിച്ചാണ് ഒരു പത്രപ്രവര്‍ത്തകനേ അല്ലാതിരുന്ന ടിവി പുരം എം.ഡിയുടെ ചുമതലയിലേക്കെത്തിയത്. ഇതിനിടയില്‍ ഇയാള്‍ വി.എം സുധീരന് മുന്നില്‍ ഈഴവ ചീട്ടിറക്കി കളിച്ചെന്ന ആരോപണവും ശക്തമാണ്. പ്രമുഖ നേതാക്കളാരും അറിയാതെ രാജുവിനെ വി.എം സുധീരന്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗമാക്കിയതാണ് ഇതിന് തെളിവായി ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

വീക്ഷണത്തിന്റെ ചിലവില്‍ നാട് ചുറ്റലല്ലാതെ സ്ഥാപനത്തിനോ ജീവനക്കാര്‍ക്കോ ഗുണപരമായി ഒന്നും ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. വേജ് ബോര്‍ഡ് പോലും നടപ്പാക്കാത്ത സ്ഥാപനത്തില്‍ ഈ മാസത്തെ ശമ്പളം പോലും ഇതുവരെ നല്‍കിയിട്ടില്ല. നിരവധി മഹാരഥന്‍മാര്‍ വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ തലപ്പത്തിരുന്നിട്ടുണ്ട്. അവരെപ്പോലും നാണം കെടുത്തുന്ന നടപടികളാണ് ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് എഡിറ്ററുടേതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.