ജയറാമിന്റെ ആകാശമിഠായി വരുന്നു

പ്രശസ്ത തമിഴ്‌നടന്‍ സമുദ്രക്കനി സംവിധാനം ചെയ്ത് ജയറാം മുഖ്യവിഷയമാകുന്ന സിനിമയാണ് ആകാശമിഠായി.  രണ്ടു വിഷയങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിപ്പിക്കപ്പെടുന്നത്. ജനിക്കാന്‍ പോകുന്ന കുട്ടികളേക്കുറിച്ച് മാതാപിതാക്കളുടെ കണക്കുകൂട്ടലുകളാണ് ഒന്ന്. മറ്റൊന്ന് മക്കളുടെ വിദ്യാഭ്യാസം. ഇതു ചെന്നെത്തുന്നതും വിദ്യാഭ്യാസ കച്ചവടത്തിനിരയാകുന്ന കുട്ടികളിലേക്കാണ്. അതുകൊണ്ടുതന്നെ ഏറെ കാലികമാണ് ഇതിലെ വിഷയം. പ്രത്യേകിച്ചും ഇപ്പോഴത്തെ സാഹചര്യത്തില്‍.

വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയിലെ രണ്ടു ജീവനക്കാരാണ് ജയശങ്കറും പീതാംബരനും. അടുത്തടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലാണു താമസം. ജയശങ്കറിന്റെ ഭാര്യ രാധിക. മകന്‍ ആകാശ്. പീതാംബരന്റെ ഭാര്യ രേഖ, മകന്‍ വിവേക്. ഒരേ പ്രായക്കാര്‍. മക്കളോടുള്ള ഇവരുടെ കാഴ്ചപ്പാട് എല്ലാവര്‍ക്കും ഉള്ളതുപോലെയല്ല. കുട്ടികള്‍ക്ക് അലപം സ്വാതന്ത്ര്യം നല്‍കി അവരുടെ മാനസിക സന്തോഷത്തിന് അനുസൃതമായിട്ടുവേണമെന്ന് ആഗ്രഹിക്കുന്നത്.

ഇവരുടെ ഈ വൈരുദ്ധ്യം ചിത്രത്തില്‍ ഉടനീളം പ്രതിഫലിക്കുന്നു. ഓരോ കുടുംബത്തിലും അരങ്ങേറുന്ന ഈ സ്ഥിതിഗതികളുടെ പ്രതിഫലനമാണ് തികഞ്ഞ കുടുംബപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ ജയശങ്കറിനെ ജയറാമും പീതാംബരനെ കലാഭവന്‍ ഷാജോണും അവതരിപ്പിക്കുന്നു. രാധിക, രേഖ എന്നിവരെ ഇനിയ, മുത്തുമണി എന്നിവരാണ് അവതരിപ്പിക്കുന്നത്.

ആകാശ് എസ്. മേനോനാണ് ജയറാം രാധിക ദന്പതികളുടെ മകന്‍ ആകാശിനെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ സന്ധ്യാ മോഹന്റെ മകനാണ് ആകാശ്.

അര്‍ജുന്‍ രവീന്ദ്രന്‍, നസ്താഹ്, നന്ദനാ വര്‍മ്മ, യുവലക്ഷ്മി എന്നിവരാണ് ഇതിലെ മറ്റു കൗമാരക്കാര്‍.

സായ്കുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, അനില്‍ മുരളി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കഥ, തിരക്കഥ സമുദ്രക്കനി, സംഭാഷണം ഗിരീഷ് കുമാര്‍. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരില്‍ സംവിധാനംചെയ്തിരുന്നു.

വര്‍ണചിത്രാ ബിഗ്‌സ്‌ക്രീന്‍ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മഹാസുബൈര്‍ മൂവീസ് ഈ ചിത്രം നിര്‍മിക്കുന്നു. ജയറാം നായകനാകുന്ന ഈ ചിത്രത്തില്‍ കൗമാരപ്രായക്കാരായ ഏതാനും താരങ്ങളും മുഴുനീളവേഷം ചെയ്യുന്നുണ്ട്.

അഴകപ്പന്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം സഹസ് ബാല, മേക്കപ് പി.വി. ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷ. വാഴൂര്‍ ജോസ്