രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കൂടി

മുംബൈ: ഈ മാസം എട്ടിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 203.9 കോടി ഡോളര്‍ വര്‍ധിച്ച് 63951.6 കോടി ഡോളര്‍ ആയെന്ന് റിസര്‍വ് ബാങ്ക്. തൊട്ടു മുന്‍പത്തെ ആഴ്ച 116.9 കോടി ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ മുന്നേറ്റം.

വിദേശനാണ്യ ആസ്തികളില്‍ (എഫ്‌സിഎ) ഉണ്ടായ വര്‍ധനയാണ് ഇതിനു കാരണം. 155 കോടി ഡോളറാണ് എഫ്‌സിഎയിലെ വര്‍ധന. കഴിഞ്ഞ ആഴ്ച സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 46.4 കോടി ഡോളര്‍ ഉയര്‍ന്ന് 3802.2 കോടി ഡോളര്‍ ആയി.