മുംബയ്: തന്റെ പുതിയ ചിത്രമായ ദങ്കല്‍ ബോക്‌സോഫീസില്‍ തകര്‍ത്ത് ഓടുമ്പോഴും ആമീര്‍ഖാന്റെ വിഷമം ചിത്രം കണ്ടിട്ട് ഷാറൂഖാന്‍ വിളിച്ചില്ലെന്നതാണ്. എന്നാല്‍ പുതിയ ചിത്രമായ റെയ്‌സിന്റെ പ്രചാരണ പരിപാടികളുടെ തിരക്കായതിനാല്‍ ദങ്കല്‍ കാണാന്‍ പറ്റിയില്ലെന്ന് ഷാറൂഖ് ട്വിറ്ററില്‍ കുറിച്ചു. അടുത്ത ഒഴിവ് ദിവസം ദങ്കല്‍ കാണും.
ചിത്രം എല്ലാ രീതിയിലും മികച്ച അഭിപ്രായമാണ് നേടുന്നത്. അതില്‍ സന്തോഷമുണ്ട്. ഇക്കാര്യം ആമീര്‍ഖാനുമായി പങ്കുവച്ചെന്നും ഷാറൂഖ് ട്വീറ്റ് ചെയ്തു. നവാസുദീന്‍ സിദ്ദിഖിയും പാകിസ്ഥാനി നായിക മഹിരാ ഖാനുമൊത്ത് അഭിനയിച്ച റെയ്‌സ് വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാറൂഖ് വിശ്വസിക്കുന്നു. ഈ മാസം 25നാണ് ചിത്രം റിലീസാകുന്നത്. അന്ന് തന്നെയാണ് ഋത്വിക് റോഷന്റെ കാബിലും ഇറങ്ങുന്നത്.