മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ലാക് മെയിലിംഗും കൂട്ടിക്കൊടുപ്പും

വാര്‍ത്ത നിര്‍മ്മിക്കാന്‍ ഉന്നതര്‍ക്കൊപ്പം കിടക്കപങ്കിടാന്‍ വനിത മാധ്യമപ്രവര്‍ത്തകയോട് ചീഫ് എഡിറ്ററുടെ നിര്‍ദ്ദേശം

കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം നടന്നു 

ഉന്നതരെ ഹണി ട്രാപ്പില്‍ പെടുത്തി കോടികള്‍ കൈക്കലാക്കിയതായി സൂചന 

കഴിഞ്ഞ സര്‍ക്കാരിന്‍െറ കാലത്ത് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെക്കുറിച്ചും പുറത്തായ ഓഡിയോ ടേപ്പില്‍ പരാമര്‍ശം 

ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് എന്ന ലേബലില്‍ വ്യാപകമായി തട്ടിപ്പും ബ്ലാക്ക്‌മെയിലിംഗും നടത്തിവന്ന നാരദ സി.ഇ.ഒ  മാത്യു സാമുവേലിനെതിരെ പുതിയ ആരോപണങ്ങള്‍. സംസ്ഥാനത്തെ രാഷ്ട്രീയ ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തിയതിന്റെ തെളിവുകള്‍ പുറത്തായി. പണം തട്ടാനായി ഉന്നതരോടൊപ്പം കിടക്ക പങ്കിടാനും, സെക്‌സ്ട്രാപ്പില്‍ കുടുക്കാനും നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ തെളിവുകളാണ് പുറത്തു വന്നത്.

ഇതൊടൊപ്പം കൊടുക്കുന്ന ഓഡിയോയില്‍ ഒരു വശത്ത് സംസാരിക്കുന്നത് തെഹല്‍ക്ക മുന്‍ ചീഫ് എഡിറ്ററും നാരദ ന്യൂസ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ മേധാവിയുമായ മാത്യു സാമുവലാണ്. സംസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ വനിതാ ജേര്‍ണലിസ്റ്റിനെ അയച്ചതിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ നടത്തുന്ന ഓഡിയോ ആണ് പുറത്തു വന്നത്.

ഒരു മുന്‍ചീഫ് സെക്രട്ടറിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന മട്ടിലാണ് മാത്യു സാമുവേലും സ്ത്രീയും തമ്മില്‍ സംസാരിക്കുന്നത്. ഓഡിയോയില്‍ ജിജി എന്നു പറയുന്നുണ്ട്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കുടുക്കാനുള്ള തന്ത്രങ്ങളാണ് ഫോണിലൂടെ സംസാരിക്കുന്നത്. പലരേയും കുടുക്കിയതായും ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഈ സ്റ്റിംഗ് ഓപ്പറേഷന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് നാരദ പറയുന്നത്.

എന്നാല്‍ യുവതിയുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വീഡിയോയും ഉപയോഗിച്ച് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി പണം തട്ടിയെന്നാണറിയുന്നത്. നാരദയുടെ ഗൂഡാലോചന വ്യക്തമാക്കുന്ന ഓഡിയോ ടേപ്പ് പുറത്തുവന്നതോടെ ഹണിട്രാപ്പിലൂടെ മാത്യുസാമുവലും കൂട്ടരും കോടികള്‍ തട്ടിയെന്നാണ് സൂചന. ഹണിട്രാപ്പില്‍ കുടുക്കിയെന്ന സൂചനയുള്ള ജിജിയെന്ന ഉദ്യോഗസ്ഥനെ രക്ഷിച്ചെടുക്കാന്‍ അഞ്ചരക്കോടി ചില കരാറുകാര്‍ മുഖാന്തിരം ഇവര്‍ കൈമാറിയെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുള്ള ഓഡിയോ-വീഡിയോകള്‍ ഉപയോഗിച്ച് വീണ്ടും വീണ്ടും ബ്ലാക്ക് മെയിലിംഗ് നടക്കുമെന്നുറപ്പാണ്. എന്നാല്‍ യുവതിയുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വീഡിയോകളും ഉപയോഗിച്ച് പണം തട്ടിയെന്നാണ് 2016-ല്‍ പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതിയില്‍ പറഞ്ഞിരുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അത് അട്ടിമറിക്കപ്പെടുകയായിരുന്നു. യുവതിയുടെ വലയില്‍ വീണ ഉന്നതരെ ഉപയോഗിച്ച് പല അഴിമതിയും തട്ടിപ്പും നടന്നതായാണ് ടെലിഫോണ്‍ സംഭാഷണങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന വന്‍ അഴിമതിയുടെ തെളിവ് കൂടിയാണ് ഈ ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തു വരുന്നത്. ഏതു തരത്തിലാണ് ഇവര്‍ ഒളിക്യാമറയില്‍ കുടുക്കിയതെന്ന് വ്യക്തമല്ല.

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുമായി ഈ വനിത നടത്തിയ സംഭാഷണങ്ങള്‍ അതേദിവസം തന്നെ മാത്യു സാമുവലിന് അയച്ചു കൊടുക്കുകയും അതിന്റെ പുരോഗതി വിലയിരുത്തുകയുമായിരുന്നു പതിവ്.

‘രാത്രി കിടക്കുമ്പോള്‍ ബ്രാ ഇടരുതെന്നും മുലകളില്‍ ബ്‌ളഡ് സര്‍ക്കുലേഷന്‍ വേണമെന്നും മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ തന്റെ അടുത്ത് സമീപിക്കുന്ന സ്ത്രീയോട് പറയുന്നു. നന്നായി മസാജ് ചെയ്ത് കൊടുക്കാനും പറയുന്നു.

മറ്റൊരു ഓഡിയോയില്‍ പെണ്‍കുട്ടി പറയുന്നു. അതിന് ഞാന്‍ കിടന്നാല്‍ എനിക്ക് ആരുമില്ലല്ലോ, എനിക്കാരാ ഉള്ളത് മുന്‍ സെക്രട്ടറിതല ഉദ്യോഗസ്ഥന്‍ മറുപടി പറയുന്നു ആരുമില്ലെന്നാരു പറഞ്ഞു. എല്ലാത്തിനും ഞാനില്ലേ ?…

ഉന്നത ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയോട് ചൊവ്വാഴ്ച വരാന്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ ചൊവ്വാഴ്ച കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പദ്ധതിയിടുന്നത് ഓഡിയോയില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥന്‍ ഏതായാലും പെണ്‍കുട്ടി വീണുവെന്നും ഇനി വിട്ടുപോകില്ലെന്നും പെണ്‍കുട്ടിയും ചീഫ് എഡിറ്ററും തമ്മില്‍ പങ്കുവെയ്ക്കുന്നു.

ഇങ്ങനെ അധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനത്തിന്റെയും ബ്ലാക്‌മെയില്‍ ജേര്‍ണലിസത്തിന്റെയും കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരാനിടയുണ്ട്. നാരദ ന്യൂസില്‍ നിന്ന് വിട്ടു പോയ ചില ജേര്‍ണലിസ്റ്റുകളാണ് ഈ ഓഡിയോ  ക്ലിപ്പ് പുറത്തു വിട്ടതെന്നാണറിയുന്നത്. പരസ്പരം പണം തട്ടുന്നതിന് വേണ്ടിയുള്ള കൂട്ടിക്കൊടുപ്പുകളാണ് ഇതിന്റെ പിന്നിലെന്നറിയുന്നു.

related story

‘ഒളിക്യാമറകള്‍’ക്കു പിന്നിലെ മാത്യുസാമുവലിന്റെ തട്ടിപ്പുകള്‍’: ഒരു സഹപ്രവര്‍ത്തകന്‍ മനസ്സു തുറക്കുന്നു.