EXCLUSIVE: നാരദ ഹണിട്രാപ്പ്: ജിജി തോംസണുമായി ബന്ധമുണ്ടെന്ന് എയ്ഞ്ചലിന്റെ മൊഴി

 

ജിജി തോംസണുമായി ബന്ധം ഉണ്ടെന്ന് സ്ഥാപിക്കുന്ന എയ്ഞ്ചലിന്റെ മൊഴി ദി വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്ത് വിടുന്നു

ജിജി സാറിനെ കൂടാതെ പല രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഞാന്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഇതിനിടെ ഞാന്‍ പലര്‍ക്കും ഐ.ഡി കാര്‍ഡും നല്‍കിയിരുന്നുവെന്ന് എയ്ഞ്ചലിന്‍െറ മൊഴി

ജിജി തോംസണുമായി താന്‍ നടത്തിയ അഭിമുഖം ദുര്‍വ്യാഖ്യാനം ചെയ്ത് ഭീഷണിപ്പെടുത്തിയതായി മൊഴി 

-നിയാസ് കരീം-

തിരുവനന്തപുരം:   മാത്യൂ സാമുവല്‍, ഏയ്ഞ്ചല്‍ എബ്രഹാം, ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട നാരദ ന്യൂസിന്റെ ഹണിട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ കോടതിക്ക് കൈമാറി.

ബ്ലാക്‌മെയില്‍ ജേര്‍ണലിസത്തിന് കുപ്രസിദ്ധിയാര്‍ജിച്ച നാരദ ന്യൂസുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 2016 -ല്‍ രാഷ്ട്രീയ നേതാക്കളെയും ഐ.എ.എസ് ഉദ്യോഗസ്ഥരെയും  കുടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാരദ ന്യൂസ് ഹണിട്രാപ്പ് ഓപ്പറേഷനുമായി കേരളത്തിലെത്തിയത്. ഇതിന് നേതൃത്വം നല്‍കിയത് നാരദയുടെ സി.ഇ.ഒ മാത്യൂ സാമുവേല്‍, ഡയറക്ടര്‍ ഏയ്ഞ്ചല്‍ എബ്രഹാം, രാംകുമാര്‍ എന്നിവരായിരുന്നു. സംരഭകയുടെ വേഷത്തിലെത്തിയ ഏയ്ഞ്ചല്‍ എബ്രഹാം സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐ.എ.എസ് ഓഫീസറെ പ്രലോഭിപ്പിച്ച് ശാരീരകബന്ധത്തിലേര്‍പ്പെടുകയും ഇത് കാമറയില്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്‌തെന്നുമായിരുന്നു വാര്‍ത്ത. ഉദ്യോഗസ്ഥനുമായുള്ള ബഡ്‌റൂം കൂടിക്കാഴ്ചയ്ക്ക്‌ശേഷം ഏയ്ഞ്ചല്‍ മാത്യൂ സാമുവേലിനെ ഫോണില്‍ വിളിക്കുന്നതിന്റെ ശബ്ദരേഖ ഡല്‍ഹിയിലുള്ള ‘പി ഗുരു’ എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു.

ഇതിനിടെ ഓപ്പറേഷനില്‍ മുഖ്യപങ്ക് വഹിച്ചിരുന്ന നാരദാ ന്യൂസിലെ ജേര്‍ണലിസ്റ്റായ റാംകുമാര്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും അതിനുത്തരവാദി നാരദ ന്യൂസ് ഉടമ മാത്യു സാമുവേല്‍ ആയിരിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെയാണ് ഹണിട്രാപ്പ് ഓപ്പറേഷന്‍ പുറത്തറിയുന്നത്.

ഇതിനിടെ തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് നാരദാ ന്യൂസിന്റെ ഡയറക്ടറായ ഏയ്ഞ്ചല്‍ എബ്രാഹം എറണാകുളം പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയിലാണ് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ പേര് വ്യാപകമായി പരാമര്‍ശിക്കുന്നത്. ഹണിട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യമായി കേസെടുത്തതും ഏയ്ഞ്ചലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.

ഏയ്ഞ്ചലിന്റെ പരാതിയില്‍ ബൈജു ജോണ്‍, മഹേഷ് മോഹന്‍ എന്നിവര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഹണിട്രാപ്പ് സംബന്ധിച്ച വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും ഇത് പുറത്തുവിടാതിരിക്കണമെങ്കില്‍ രണ്ട് കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടെന്ന് പറയുന്നു. ഇതിനായി ഇരുവരും അയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ഏയ്ഞ്ചല്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 2017 ജനുവരി 5ല്‍ 21/ 2017 എന്ന ക്രൈം നമ്പരില്‍ പാലാരിവട്ടം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

അതേസമയം ഏയ്ഞ്ചല്‍ നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. വിവാദവുമായി ബന്ധപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആണെന്നാതാണ് ഇതില്‍ ഏറെ പ്രധാനം. കൂടാതെ ഇത്തരത്തില്‍ ഒരു ഓപ്പറേഷന്‍ നാരദ നടത്തിയെന്നും അവര്‍ സമ്മതിക്കുന്നുണ്ട്. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരെയും ഐ.എ.എസ് ഉദ്യോഗസ്ഥരെയും ഇത്തരത്തില്‍ കുടുക്കിയതായും പറയുന്നു.

എയ്ഞ്ചല്‍ എബ്രഹാം പാലാരിവട്ടം പോലീസിന് നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം:-

പത്തനംതിട്ട ജില്ലയില്‍ ഇലന്തൂര്‍ വില്ലേജില്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ എബ്രഹാം തോമസിന്റെ മകള്‍ 30 വയസുള്ള എയ്ഞ്ചല്‍ ടിന്‍സി എബ്രഹാം, പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി സബ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിനോട് പറയുന്ന മൊഴി.

ഞാന്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാരദ മീഡിയ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി ജോലിചെയ്തു വരുകയാണ്. കഴിഞ്ഞ നവംബര്‍മാസം ഇരുപത്തിയഞ്ചാം തീയതി മുതല്‍ 903773812, 8075262524, 04842476440, 988973593, 9818063813 എന്നീ മൊബൈല്‍ നമ്പറുകളില്‍ നിന്നും എന്നെ, ഞാനും മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സാറും സെക്രട്ടേറിയറ്റില്‍ നടത്തിയ ഇന്റര്‍വ്യൂ വ്യാഖ്യാനിച്ച് പല വെബ്‌സൈറ്റുകളില്‍ കൂടി പുറത്ത് വിടുമെന്നും അല്ലെങ്കില്‍ എന്റെ ബോസായ മാത്യൂ സാമുവേല്‍ മുഖേന പണം കൊടുക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന കാര്യം പറയാന്‍ വന്നതാണ് ഞാന്‍.

narada-angel-mozhi-thewifireporter

 

narada-mozhi-thewifireporter

ഈ സ്ഥാപനത്തില്‍ വരുന്നതിന് മുന്‍പ് ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തെഹല്‍ക്കയെന്ന സ്ഥാപനത്തിലെ എഡിറ്റോറിയല്‍ എക്‌സിക്യൂട്ടീവ് കം റിപ്പോര്‍ട്ടറായിരുന്നു. ഞാന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതി കണ്ടുപിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ നടത്തിയത്. ഞാന്‍ ആ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി നടത്തിയപ്പോള്‍ എന്റെ ശരിയായ പേര് പറഞ്ഞിരുന്നെങ്കിലും എന്റെ വിലാസമോ മറ്റോ കൃത്യമായി പറഞ്ഞിരുന്നില്ല.

ജിജി സാറിനെ കൂടാതെ പല രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഞാന്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഇതിനിടെ ഞാന്‍ പലര്‍ക്കും ഐ.ഡി കാര്‍ഡും നല്‍കിയിരുന്നു. ഇത്തരത്തില്‍ കാര്‍ഡ് നല്‍കിയ വ്യക്തികളിലൊരാള്‍ എന്നെ രാത്രിയില്‍ വിളിച്ചിട്ട് എന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഞാന്‍ തെഹല്‍ക്കയിലെ സ്റ്റാഫാണെന്ന് മനസിലായെന്നും ഈ വിവരം ഞാന്‍ എന്റെ ബോസിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് മടങ്ങിപ്പോരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങിപ്പോരുകയും ചെയ്തു.

കഴിഞ്ഞ 2016 ഓഗസ്റ്റ് മുതല്‍ മൂന്ന് ന്യൂസ് വെബ്‌സൈറ്റുകളില്‍ (എക്‌സ്പ്രസ്‌കേരള.കോം, യെസ്‌ന്യൂലൈവ്.കോം, ഡെയ്‌ലിഇന്ത്യന്‍ഹെറാള്‍ഡ്.കോം) കൂടി ഉന്നത ഉദ്യോഗസ്ഥരെ ബ്ലാക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടി എന്ന വാര്‍ത്ത എന്റെ ഫോട്ടോയും പേരും സഹിതം വന്നു. ഞാന്‍ എന്റെ ബോസിനോട് ഇതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇത് കൊടുങ്ങല്ലൂരിലുള്ള ഫ്രീലന്‍സ് ജേര്‍ണലിസ്റ്റായ ബൈജു ജോണ്‍ എന്ന ആളാണെന്നും അയാളാണ് ഈ വാര്‍ത്ത കൊടുത്തതെന്നും അറിയാന്‍ കഴിഞ്ഞു.

അയാളെകൂടാതെ മഹേഷ്‌മോഹന്‍ എന്നയാള്‍ കൂടി മേല്‍പ്പറഞ്ഞ നമ്പര്‍ ഫോണുകളില്‍നിന്നും എന്നെ വിളിക്കുകയും വാട്‌സ്ആപ്പ് മെസേജുകള്‍ ചെയ്ത് എന്നെ പിന്തുടര്‍ന്ന്‌ കൊണ്ടിരിക്കുകയുമാണ്. മഹേഷ് മോഹന്‍ എന്നയാള്‍ എന്നെ വിളിച്ച് അയാളുടെ കൈവശം എന്റെ വീഡിയോസ് ഉണ്ടെന്നും അത് പബ്ലിഷ് ചെയ്യാന്‍ പോകുകയാണെന്നും അതിന്റെ ഭവിഷ്യത്തുകള്‍ ഗുരുതരമാണെന്നും എത്രയും വേഗം എന്റെ ബോസ് മാത്യൂ സാമുവലിനെ വിളിച്ച് രണ്ട് കോടി രൂപ കൊടുക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. എനിക്ക് അയച്ച മെസേജുകളും മറ്റും ഞാന്‍ ഫോണില്‍ സൂക്ഷിച്ചിട്ടുണ്ട്. ഞാന്‍ കോടികള്‍ തട്ടിയെടുത്തെന്ന വ്യാജവാര്‍ത്ത വെബ്‌സൈറ്റുകളില്‍ വന്നതില്‍വച്ച് എനിക്ക് മനോവിഷമമവും മാനഹാനിയും ഉണ്ടായിട്ടുള്ളതാണ്.

എന്റെ പക്കല്‍നിന്നും പണം തട്ടിയെടുക്കുന്നതിനി വേണ്ടിയാണ് അവര്‍ എന്നെ ഉപദ്രവിക്കുന്നത്. എനിക്കെതിരെ വ്യാജവാര്‍ത്ത പോസ്റ്റ് ചെയ്ത എക്‌സ്പ്രസ്‌കേരള.കോം എന്ന വെബ്‌സൈറ്റിന്റെ ഓഫീസ് പാലാരിവട്ടത്താണ്. എന്നെ ഭീഷണിപ്പെടുത്തുന്ന കാര്യം ഞാന്‍ എന്റെ ബോസിനോട് പറഞ്ഞപ്പോള്‍ ബൈജു ജോണ്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇക്കാര്യത്തില്‍ എനിക്ക് പരാതിയുണ്ട്.

related news: 

മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ലാക് മെയിലിംഗും കൂട്ടിക്കൊടുപ്പും

‘ഒളിക്യാമറകള്‍’ക്കു പിന്നിലെ മാത്യുസാമുവലിന്റെ തട്ടിപ്പുകള്‍’: ഒരു സഹപ്രവര്‍ത്തകന്‍ മനസ്സു തുറക്കുന്നു.