ഹണിട്രാപ്പില്‍ ജിജി തോംസണെ കുടുക്കാന്‍ ശ്രമിച്ചിരുന്നു : മാത്യു സാമുവല്‍

ഒന്നര വര്‍ഷം മുമ്പ് താനും ഏഞ്ചല്‍ ഏബ്രഹാമും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലെ ഓഡിയോ ക്ലിപ്പാണ് ചോര്‍ന്നതെന്ന് മാത്യു സമ്മതിച്ചു

ജിജി തോംസണ്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടക്കുന്ന കാര്യം തിരിച്ചറിഞ്ഞതോടെയാണ് ആ ശ്രമം ഉപേക്ഷിച്ചത്

തന്നെക്കുറിച്ച് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ‘കേട്ടു’വെന്ന് ജിജി തോംസണ്‍

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെകുടുക്കാനുള്ള ഉദ്ദേശത്തോടെയാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയതെന്ന് നാരദ ന്യൂസ് സി.ഇ.ഒ മാത്യുസാമുവല്‍. ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്നര വര്‍ഷം മുമ്പ് താനും ഏഞ്ചല്‍ ഏബ്രഹാമും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലെ ഓഡിയോ ക്ലിപ്പാണ് ചോര്‍ന്നതെന്നും മാത്യു സമ്മതിച്ചു. ഓഡിയോ ക്ലിപ്പില്‍ പരാമര്‍ശിക്കുന്ന ജിജി സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണും കുഞ്ഞാലിക്കുട്ടി എന്നു പറയുന്നത് മുന്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആണെന്നും മാത്യു സമ്മതിച്ചു.

ജിജി തോംസണ്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടക്കുന്ന കാര്യം തിരിച്ചറിഞ്ഞതോടെയാണ് ആ ശ്രമം ഉപേക്ഷിച്ചത്. ഏയ്ഞ്ചല്‍ ഏബ്രഹാമിനെ തന്റെ ഭാര്യയ്ക്ക് വ്യാജ കമ്പനിയുടെ പ്രതിനിധിയായി വന്ന ജിജി പരിചയപ്പെടുത്തുന്ന വീഡിയോ മാത്രമാണ് തങ്ങളുടെ കൈവശമുള്ളത്. ഏയ്ഞ്ചലിനെ മകളായിട്ടാണ് ജിജി തോംസണ്‍ കരുതിയതെന്നും മാത്യു പറയുന്നു.

എന്നാല്‍ ജിജിയെക്കുറിച്ച് ഓഡിയോ ക്ലിപ്പില്‍ വളരെ വ്യത്യസ്തമായ തരത്തിലാണ് മാത്യുവും ഏയ്ഞ്ചലും പരാമര്‍ശിക്കുന്നത്.

തന്നെക്കുറിച്ച് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ‘കേട്ടു’വെന്ന് ജിജി തോംസണ്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹനുമാന്‍ സേനയുടെ സംസ്ഥാന നേതാവ് എ.എം. ഭക്തവത്സലന്‍, ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാറിന് ഇതു സംബന്ധിച്ച് ഒരു പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന എ.ഐ.എസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയതിനെക്കുറിച്ചായിരുന്നു പരാതി.

എന്തായാലും ഉന്നത രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും കുടുക്കാന്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനെക്കുറിച്ചുള്ള നാറുന്ന കഥകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

നാരദാന്യൂസ് റിപ്പോര്‍ട്ടറും മാത്യുസാമുവലും തമ്മിലുള്ള സംഭാഷണം താഴെ ചേര്‍ക്കുന്നു. ഈ സംഭാഷണത്തിലാണ് ജിജി തോംസണെ കുറിച്ച് പരാമര്‍ശം ഉള്ളത്.

related news: 

EXCLUSIVE: നാരദ ഹണിട്രാപ്പ്: ജിജി തോംസണുമായി ബന്ധമുണ്ടെന്ന് എയ്ഞ്ചലിന്റെ മൊഴി

മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ലാക് മെയിലിംഗും കൂട്ടിക്കൊടുപ്പും

‘ഒളിക്യാമറകള്‍’ക്കു പിന്നിലെ മാത്യുസാമുവലിന്റെ തട്ടിപ്പുകള്‍’: ഒരു സഹപ്രവര്‍ത്തകന്‍ മനസ്സു തുറക്കുന്നു.