കേരളാ ക്രിക്കറ്റ് അസോസിയേഷനെ അസഭ്യം പറഞ്ഞ് സഞ്ജുവിൻ്റെ പിതാവ്

അച്ഛൻ നശിപ്പിക്കുന്നത് മക്കളുടെ ക്രിക്കറ്റ് ജീവിതമോ

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വിലക്ക് ലംഘിച്ച്  സഞ്ജു വി സാംസന്‍െറ പിതാവ് വിശ്വനാഥൻ.  അസോസിയേഷന്റെ ഒാഫീസിൽ എത്തി ജീവനക്കാരെ സാംസൺ വിശ്വനാഥ് അസഭ്യം പറഞ്ഞു. സഞ്ജുവിന്റേ ജ്യേഷ്ഠനായ  സാലിയെ ടീമിലെടുത്തില്ലെന്ന് പറഞ്ഞാണ് പ്രശ്നം ഉണ്ടാക്കിയത്. മൂത്ത മകനെ കേരളാടീമിലെടുത്തില്ലെങ്കിൽ കത്തിയുമായി എത്തി അപായപ്പെടുത്തുമെന്നും വിശ്വനാഥൻ ഭീഷണി മുഴക്കി.

കേരളാ ക്രിക്കറ്റ് അസോസിയേഷൻ്റെ  സ്‌റ്റേഡിയത്തിലോ  ഓഫീസിലോ കയറരുതെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട ആരേയും ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള  നടപടികൾ ഉണ്ടാകരുതെന്നും  കെസിഎയുടെ നിർദ്ദേശം ഉണ്ടായിരുന്നു. ഇതു ലംഘിച്ചാണ്  വിശ്വനാഥൻ രണ്ട് ദിവസം മുമ്പ് കെസിഎ ആസ്ഥാനത്ത് സുഹൃത്തുക്കൾക്കൊപ്പം എത്തിയത്. മോശം ഭാഷയിൽ സംസാരിച്ച സാംസൺ  സാലിയെ അണ്ടർ 25 ക്രിക്കറ്റ് ടീമിൽ എടുത്തില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കെസിഎ ഒാഫീസിനു മുന്നിൽ സത്യാഗ്രഹമിരിക്കുമെന്നും  ഭീഷണിപ്പെടുത്തി .

മുൻപ്  മോശം ഫോമിനെ തുടർന്ന് സഞ്ജുവിനെ കളിയിൽ നിന്നും മാറ്റി നിർത്തിയപ്പോൾ ടിസി മാത്യുവിനെ ഫോണിൽ വിളിച്ച് വിശ്വനാഥൻ അസഭ്യം പറഞ്ഞിരുന്നു. സംഭവം വിവാദം ആയപ്പോൾ ചെയ്തത് തെറ്റാണെന്നും തെറി വിളിച്ചത് മോശമാണെന്നും വിശ്വനാഥൻ കെസിഎ അച്ചടക്ക സമിതിക്ക് മുമ്പിൽ കുറ്റസമ്മതം നടത്തിയിരുന്നു. അന്ന്  കെസിഎ സെക്രട്ടറി ടിസി മാത്യുവിന്  അച്ഛൻ ചീത്തപറഞ്ഞതിൽ ക്ഷമ ചോദിച്ച് സഞ്ജു കത്തെഴുതിയിരുന്നു. അതോടൊപ്പം നടന്ന ഡ്രസിങ് റൂമിൽ സഞ്ജു ബാറ്റ് തല്ലിയൊടിച്ചതും  ടീമിനൊപ്പം നിൽക്കാതെ ഗ്രൗണ്ട് വിട്ടതും  പോലുള്ള ഗൗരവകരമായ കുറ്റങ്ങൾ താരത്തിന്റെ ഭാവിയെ ഓർത്ത് കെസിഎ താക്കീതിൽ ഒതുക്കുകയായിരുന്നു.

ഇതെല്ലാം നടന്ന് ഒരുമാസം കഴിയുന്നതിനുള്ളിലാണ് വിശ്വനാഥൻ്റെ പുതിയ ചെയ്തികൾ എന്നത് കെസിഎക്കു വലിയ തലവേദന ആവുകയാണ്. പിതാവിൻ്റെ അപക്വമായ ഇത്തരം നടപടികൾ ഫലത്തിൽ ബാധിക്കുക സഞ്ജുവിൻ്റെയും സാലിയുടെയും കരിയറിനെയാണ് കളിയിൽ നിന്നും വിലക്കുന്നത് പോലുള്ള നടപടികൾക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ സീസണിൽ മോശം ഫോമിൽ അയതു കൊണ്ടാണ് സാലിയെ അണ്ടർ 25 ടീമിൽ ഉൾപ്പെടുത്താതിരുന്നത്, കഴിവും പ്രകടനവും മാത്രമാണ് മാനദണ്ഡം. വിവാദം ഉണ്ടാക്കി  ഭീഷണി മുഴക്കി കാര്യം സാധിക്കാൻ ആരു ശ്രമിച്ചാലും അനുവദിക്കരുതെന്നാണ് തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്.

സഞ്ജുവിനെ സമ്മർദ്ദത്തിലാക്കുന്നതും റൺ നേടാൻ കഴിയാതെ വരുന്നതും വിശ്വനാഥൻ സൃഷ്ട്ടിക്കുന്ന ഇത്തരം സാഹചര്യങ്ങളുടെ സമ്മർദം ആണ് .

ഐപിഎൽ നിന്ന് സഞ്ജുവിന്  ലഭിച്ച പണം എല്ലാം കൈകാര്യം  ചെയ്യുന്നത് അച്ഛനാണ്. ഇത്  റിയൽ എസ്റ്റേറ്റിലും മറ്റും വിശ്വനാഥ് നിക്ഷേപിച്ചു സാമ്പത്തിക പ്രതിസന്ധിയിലായി .കേരളാ ക്രിക്കറ്റ് അസോസിയേഷന് പ്രത്യേക താൽപ്പര്യമുള്ള കളിക്കാരനാണ് സഞ്ജു.  അങ്ങനെയാണ് ഐ പി എല്ലിലും ഇന്ത്യൻ ടീമിലുമെല്ലാം കളിക്കാൻ അവസരം ലഭിച്ചത്. ഇതെല്ലാം മറന്നാണ് സഞ്ജുവിന്റെ അച്ഛന്റെ ഇപ്പോഴത്തെ പെരുമാറ്റം എന്നത് കെസിഎയെ  ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കും .