ബേസില്‍ തമ്പി ഐപിഎല്ലിലേക്ക്. ബെന്‍ സ്റ്റോക്‌സ് വിലയേറിയ താരം. ഐപിഎല്‍ ലേലത്തില്‍ തിളങ്ങി ഇഗ്ലീഷ് താരങ്ങള്‍.

ഐപിഎല്‍ പത്താം സീസണ് മുന്നോടിയായുള്ള തര ലേലത്തില്‍ മലയാളി സാന്നിധ്യമായി ബേസില്‍തമ്പി. 85 ലക്ഷം രൂപയ്ക്ക് ബേസിലിനെ ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി. പത്ത് ലക്ഷം മാത്രമായിരുന്നു ബേസിലിന്റെ അടിസ്ഥാന വില. ബേസിലിനെ കൂടാതെ ലേലത്തിനായുള്ള പട്ടകയില്‍ ഉല്‍പ്പെടുത്തിയിരുന്ന വിഷ്ണു വിനോദ് ഉള്‍പ്പെടെയുള്ള താരങ്ങളെ ആദ്യഘട്ട ലേലത്തില്‍ ആരും സ്വന്തമാക്കിയില്ല. 14.5 കോടി രൂപ വില ലഭിച്ച ഇഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് ഇന്നത്തെ ലേലത്തിലെ വിലയേറിയ താരമായി.

ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന വില നല്‍കി സ്റ്റോക്‌സിനെ സ്വന്തമാക്കിയത് പൂണെ സൂപ്പര്‍ ജയന്റ്‌സാണ്. റോയല്‍ ചലഞ്ചേഴ്‌സ് 12 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇഗ്ലീഷ് ഹൗളര്‍ ടൈമല്‍മില്‍സാണ് ഇന്നത്തെ ലേലത്തിലെ മറ്റൊരു താരം. ഇഗ്ലണ്ട് നായകനെ 2 കോടി രൂപയ്ക്ക് കിങ്ങ്‌സ് ഇലവന്‍ പഞ്ചാബും കോറി അന്‍ഡേഴ്‌സനെ ഒരു കോടി രൂപയ്ക്ക് ഡല്‍ഹിയും ട്രന്റ് ബൗള്‍ട്ടിനെ അഞ്ച് കോടിക്ക് കൊല്‍ക്കത്തയും സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ ഇശാന്ത് ശര്‍മ്മയേയും ഇര്‍ഫാന്‍ പഠാനേയും ആരും വാങ്ങായിട്ടില്ല. പത്ത് ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ടി.നടരാജനെ മൂന്ന് കോടിക്ക് പഞ്ചാബും അനികേത് ചൗധരിയെ ബാംഗ്ലൂരും കൃഷ്ണപ്പ ഗൗതമ്മിനെ രണ്ട് കോടിക്ക് മുബൈയും സ്വന്തമാക്കി. ഈ യുവതാരങ്ങള്‍ക്കായി വാശിയേറിയ ലേലമാണ് നടന്നത്.