എച്ച് 1 ബി വിസ അനുവദിക്കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് നിരോധനം .പ്രതിസന്ധിയിലാകുന്നത് ഇന്ത്യാക്കാർ

ഏപ്രില്‍ മൂന്നുമുതല്‍ ആറ് മാസത്തേക്കാണ് വിസ നല്‍കുന്നത് തടഞ്ഞിരിക്കുന്നത്. അമേരിക്കൻ നിലപാടിനോട്  ഇന്ത്യ ഉയര്‍ത്തിയ പ്രതിഷേധം  മറികടന്നാണ്  തീരുമാനം. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസിന്റേതാണ് ഉത്തരവ്.

പ്രതിവര്‍ഷം 60,000 ത്തിലധികം എച്ച്.1 ബി വിസയാണ് അമേരിക്ക നല്‍കുന്നത്. ഇതില്‍ 20,000 വിസകള്‍ യുഎസ് സര്‍വകലാശാലകളില്‍ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി നേടുന്നവര്‍ക്കാണ് നീക്കിവെച്ചിട്ടുള്ളത്.  കമ്പ്യൂട്ടര്‍ അനുബന്ധ ജോലികള്‍ക്കായുള്ള എച്ച്1ബി വിസകളുടെ 86 ശതമാനവും എഞ്ചിനീയറിങ് അനുബന്ധ ജോലികള്‍ക്ക് അനുവദിക്കുന്ന എച്ച്1ബി വിസകളുടെ 43 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് നിലവില്‍ അമേരിക്ക നല്‍കിവരുന്നത്.

ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ജീവനക്കാരെ അയക്കാന്‍ ആശ്രയിക്കുന്നത് എച്ച് 1 ബി വിസയെയാണ്