വന്യമൃഗങ്ങളുടെ ആക്രമണം: ഒരു വര്‍ഷത്തിനുള്ളില്‍ 114 മരണം, 3700 ഹെക്ടര്‍ കൃഷിനാശം

വന്യമൃഗങ്ങളുടെ അക്രമണത്തില്‍ സംസ്ഥാനത്ത് നടപ്പുവര്‍ഷമുണ്ടായത് 114 മരണവും 3700 ഹെക്ടറോളം കൃഷിനാശവും. 2015-16 വര്‍ഷത്തില്‍ വന്യമൃഗങ്ങളുടെ അക്രമണം കാരണം കൃഷിനാശം സംഭവിച്ച 6010 കേസുകളാണ് സംസ്ഥാനത്ത് റിപ്പോ ര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം 114 ഓളം ജീവനുകളാണ് വനൃമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. ഇ ത്തവണ അതികഠിനമായ വേന ലും ഭക്ഷണലഭ്യതയുടെ കുറവുള്ളതിനാലും വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാ ന്‍ സാധ്യതയുള്ളതിനാല്‍ അതീവ മുന്‍കരുതലാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഒഴിവാക്കുന്നതിനായി വനത്തിനുള്ളില്‍ തടയണകളും കുളങ്ങളും നിര്‍മ്മിച്ച് ജലലഭ്യത ഉറപ്പ് വരുത്തുക, ഭക്ഷണ ലഭ്യതയ്ക്കായി വയലുകളുടെ പരിപാലനം, അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കൂടാതെ സോളാര്‍ പവര്‍ ഫെന്‍സിങ്ങ്, ആന പ്രതിരോധമതില്‍, ആനപ്രതിരോധ കിടങ്ങ് എന്നിവ നിര്‍മിക്കുകയും എലിഫെന്റ് സേക്റിങ് വാച്ചര്‍മാര്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവയുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കാട്ടില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനായി നീരൊഴുക്കുള്ള തോടുകളിലും പുഴകളിലും താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കും. ജൈവവസ്തുക്കള്‍, മ ണ്‍ചാക്കുകള്‍ എന്നിവ ഉപയോഗിച്ചായിരിക്കും തടയണ നിര്‍മാണം. വന്യമൃഗങ്ങളുടെ സഞ്ചാരവീഥികളില്‍ പുതുതായി താല്‍ക്കാലിക കുളങ്ങളും കുഴികളും ഉണ്ടാക്കി വെള്ളം നിറച്ച് കൃത്രിമ ജലാശയങ്ങളും സൃഷ്ടിക്കും. വന്യമൃഗങ്ങള്‍ ദാഹജലം തേടി കാടിന് പുറത്തേക്ക് വരുന്നത് ഇതുവഴി ഒരു പരിധിവരെ തടയാനാകുമെന്നാണ് വിലയിരുത്തല്‍.

കാട്ടാന ഇറങ്ങിയാല്‍ ജനങ്ങളെ ഫോണ്‍വഴി വിവരം അറിയിക്കാനുള്ള മൂന്നാര്‌റിയിപ്പ് സംവിധാനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ ആറളത്ത് ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്. വന്യമൃഗശല്യം ഇല്ലാതാക്കാന്‍ ദീര്‍ഘകാല നടപടികളും ആലോചിക്കും. കാട്ടിനുള്ളില്‍ ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, കൂടുതല്‍ ജലസ്രോതസ്സുകള്‍ സജ്ജമാക്കുക, പുഴയോരങ്ങളിലും മറ്റും മുളവേലി വളര്‍ത്തിയെടുക്കുക തുടങ്ങിയ പദ്ധതികളാണ് ഇതിനായി പരിഗണിക്കുന്നത്. അക്രമണം രൂക്ഷമായ മേഖലകളില്‍ സമയോചിതമായി പ്രവര്‍ത്തിച്ച് സംഘര്‍ഷം ലഘൂകരിക്കുന്നതിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തില്‍ ജനജാഗ്രതാസമിതികള്‍ രൂപീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള നടപടികളും സ്വീകരിച്ച് വരുന്നുണ്ട്. കൂടാതെ ജനവാസ മേഖലയില്‍ ആനയോ മറ്റ് വന്യജീവികളോ കടന്നിട്ടുള്ളതായി അറിഞ്ഞാല്‍ പ്രദേശവാസികളുടെ മൊബെയില്‍ ഫോണുകളിലേക്ക് എസ്എംഎസ് മുഖാന്തിരം അറിയിപ്പ് നല്‍കി അപകടം കുറക്കാനുള്ള എയര്‍ളി വാണിങ്ങ് എസ്എംഎസ് അലര്‍ട്ട് സിസ്റ്റം നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വയനാട്, ആറളം, മൂന്നാര്‍ മേഖലകളില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തില്‍ പുലിയിറങ്ങിയത് ജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സാധാരണ വനാതിര്‍ത്തി പ്രദേശങ്ങളില്‍ പുലിയിറങ്ങാറുണ്ടെങ്കിലും നഗരത്തില്‍ ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങിയതോടെ രാത്രി കാലങ്ങളില്‍ ജില്ലയില്‍ ഉള്‍പ്രദേശങ്ങളില്‍കൂടി പോലും ജനങ്ങള്‍ രാത്രി യാ ത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതിവിശേഷത്തിലെത്തിയിരിക്കുകയാണ്.