ഇന്ത്യ ഫാസ്റ്റായി സ്മാര്‍ട്ടാകുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 30 കോടി കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 30 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഓഗസ്റ്റ് വരെ 32.3 കോടി യൂണിറ്റ് സ്മാര്‍ട് ഫോണുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 17.5 ശതമാനം വളര്‍ച്ച ഈ മേഖലയിലുണ്ടായിട്ടുണ്ട്. രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര ശൃഖലകളുടെ വ്യാപനത്തോടെ സ്മാര്‍ട് ഫോണുകളുടെ വില്‍പ്പന കുതിച്ചുയരുകയാണെന്ന് ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ (ഐസിഡി) പഠനം വ്യക്തമാക്കുന്നു.
റിലയന്‍സ് ജിയോയുടെ വരവോടെ സ്മാര്‍ട് ഫോണ്‍ വിപണന രംഗത്ത് വലിയ കുതിച്ചു ചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. ചൈനീസ് ഫോണുകള്‍ക്ക് വന്‍ ഡിമാന്റുണ്ട്. ഫോര്‍ജി സ്മാര്‍ട് ഫോണുകളുടെ വില്‍പനയില്‍ 25 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സാംസംഗ് സ്മാര്‍ട് ഫോണുകളാണ് ഇന്ത്യയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. നോട്ട് 7 ഫോണുകള്‍ പിന്‍വലിച്ചെങ്കിലും മറ്റ് ഫോണുകള്‍ക്ക് നല്ല ചെലവുണ്ടെന്നാണ് ഐസിഡി റിപ്പോര്‍ട്ടില്‍ പറയുന്നത്.